Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതക്കും ജോപ്പനും ഒപ്പം മുഖ്യനെ കണ്ടു: വീണ്ടും ശ്രീധരന്‍ നായര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നടത്തുന്ന വിചാരണയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടും മൊഴി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ തുടക്കത്തില്‍ തന്നെ രംഗത്തെത്തിയ ശ്രീധരന്‍ നായരാണ് മൊഴി നല്‍കിയിട്ടുള്ളത്.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനും ഒപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്. സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി.

Sreedharan Nair

സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു. സരിതയുമായി പരിചിത ഭാവത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Oommen Chandy

സോളാര്‍ തട്ടിപ്പ് കേസ് പുറത്തായ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തെത്തിയ ആളായിരുന്നു ക്വാറി ഉടമയായ ശ്രീധരന്‍ നായര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് തുടക്കത്തില്‍ മൊഴി നല്‍കിയതും ശ്രീധരന്‍ നായരാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

Saritha S Nair

ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കിയത് ജോപ്പനാണ്. സോളാര്‍ കേസില്‍ അറസ്റ്റിലായ അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ടെനി ജോപ്പന്‍. സംഭവം വിവാദമായതിന് പിറകേ തന്നെ ജോപ്പനെ മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം മൊഴി നല്‍കിയ ആറന്മുള സ്വദേശിയും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിരുന്നു. സോളാര്‍ ഇടപാടില്‍ ലാഭത്തിന്റെ മൂന്നില്‍ ഒന്ന് മുഖ്യമന്ത്രിക്കാണെന്ന് ബിജു രാധകൃഷ്ണന്‍ പറഞ്ഞിരുന്നു എന്നായിരുന്നു മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+