കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിയ്ക്കും; കത്ത് ഹാജരാക്കാന്‍ സരിത തയ്യാറല്ല

Google Oneindia Malayalam News

തിരുവനന്തപുരം/ കൊച്ചി: സോളാര്‍ അന്വേഷണ കമ്മീഷന്റെ തെളിവുടെപ്പ് പുതിയ വഴിത്തിരിവിലേയ്ക്ക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ജനുവരി 25 ന് തിരുവനന്തപുരത്ത് വച്ചായിരിയ്ക്കും മുഖ്യമന്ത്രിയെ വിസ്തരിയ്ക്കുക.

മുഖ്യമന്ത്രിയുടെ കൂടി സൗകര്യം പരിഗണിച്ചാണ് വിസ്താരം തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിരിയ്ക്കുന്നത്. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച സിഡി വിവാദത്തെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നേക്കാം.

സരിത ജയിലില്‍ വച്ചെഴുതിയ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമല്ലെന്നാണ് സരിത ഇപ്പോള്‍ അറിയിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയ്ക്ക് വിസ്താരം

ഉമ്മന്‍ ചാണ്ടിയ്ക്ക് വിസ്താരം

സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കുകയാണ്. ഒരു പക്ഷേ കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഗതി ആയിരിയ്ക്കും ഇത്.

സോളാറും ചാണ്ടിയും

സോളാറും ചാണ്ടിയും

സോളാര്‍ തട്ടിപ്പ് കേസിന്റെ തുടക്കം മുതലേ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേരെയാണ് ഇതേ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നത്.

സിഡി വിവാദം

സിഡി വിവാദം

മുഖ്യമന്ത്രിയും സരിതയും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി ഉണ്ടെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരം ഒരു സിഡി ഹാജരാക്കാന്‍ ബിജുവിന് കഴിഞ്ഞിട്ടില്ല.

എല്ലാത്തിനും മറുപടി

എല്ലാത്തിനും മറുപടി

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി പറയാനുള്ള ഒരു വേദിയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഇതുവഴി ലഭിയ്ക്കുക.

ബിജുവിന്റെ ആവശ്യം

ബിജുവിന്റെ ആവശ്യം

ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കാന്‍ തന്നെ അനുവദിയ്ക്കണം എന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

സരിത എത്തിയില്ല

സരിത എത്തിയില്ല

ജനുവരി 12 ചൊവ്വാഴ്ച സരിതയോട് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എത്താന്‍ സാധിയ്ക്കില്ലെന്ന് പറഞ്ഞ് സരിത പിന്‍മാറുകയായിരുന്നു.

കത്ത് ഹാജരാക്കില്ല

കത്ത് ഹാജരാക്കില്ല

ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതിയ യഥാര്‍ത്ഥ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സാധ്യമാകില്ലെന്നാണ് സരിത ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Solar Commission will examine Chief Minister Oommen Chandy on January 25 th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X