മക്കളെ പിടിച്ച് ആണയിട്ട് അബ്ദുള്ളക്കുട്ടി, വിശ്വാസ്യതയിൽ പിടിച്ച് ഹൈബി... പക്ഷേ സംഭവിക്കാൻ പോകുന്നത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രണ്ട് യുവ കോണ്‍ഗ്രസ് നേതാക്കളാണ് എപി അബ്ദുള്ളക്കുട്ടിയും ഹൈബി ഈഡന്‍ എംഎല്‍എയും. രണ്ട് പേര്‍ക്കും എതിരെ നേരത്തെ തന്നെ സരിത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഗണേഷും സരിതയും- വീഡിയോ പുറത്ത് വിടുമെന്ന് ബിജു രാധാകൃഷ്ണന്‍; ഗണേഷുമായി എന്തെന്ന് സരിത

സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ കുറിച്ച് അതീവ ഗുരുതരമായ പരാതിയാണ് സരിത നേരത്തെ ഉന്നയിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ഈ വിഷയത്തില്‍ പരാതിയും നല്‍കിയിരുന്നു.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

എന്നാല്‍ സരിതയുടെ ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിക്കുകയാണ് ഈ രണ്ട് യുവ നേതാക്കളും.

കണ്ടിട്ടുപോലും ഇല്ല

കണ്ടിട്ടുപോലും ഇല്ല

സരിത എന്ന സ്ത്രീയെ താന്‍ കണ്ടിട്ട് പോലും ഇല്ലെന്നാണ് എപി അബ്ദുള്ളക്കുട്ടി പറയുന്നത്. സരിത ബലാത്സംഗ കേസ് ഫയല്‍ ചെയ്ത ഏക നേതാവാണ് അബ്ദുള്ളക്കുട്ടി.

മക്കളുടെ പേരില്‍

മക്കളുടെ പേരില്‍

തന്റെ മക്കളുടെ പേരില്‍ ആണയിട്ടുകൊണ്ടാണ് അബ്ദുള്ളക്കുട്ടി ആരോപണങ്ങള്‍ നിഷേധിക്കുന്നത്. എന്നാല്‍ സരിതയെ കണ്ടിട്ടുപോലും ഇല്ല എന്ന അവകാശവാദം എത്രത്തോളം നിലനില്‍ക്കും എന്ന ചോദ്യം ബാക്കിയാണ്.

മാനസികമായി തളര്‍ത്തി

മാനസികമായി തളര്‍ത്തി

സരിതയുടെ ആരോപണം മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. കുടുംബ സമേതം നാടുവിടേണ്ടി വന്നുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

രാഷ്ട്രീയക്കഥ

രാഷ്ട്രീയക്കഥ

രാഷ്ട്രീയമായി മെനഞ്ഞെടുത്ത ഒരു തിരക്കഥയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് ഹൈബി ഈഡന്റെ ആരോപണം. നിലവില്‍ എറണാകുളം എംഎല്‍എ ആണ് ഹൈബി ഈഡന്‍.

വിശ്വാസ്യത

വിശ്വാസ്യത

തട്ടിപ്പുകാര്‍ പറയുന്നതിനേക്കാള്‍ വിശ്വാസ്യത തങ്ങള്‍ക്ക് പൊതു സമൂഹത്തിന് മുന്നില്‍ ഉണ്ട് എന്നാണ് ഹൈബി ഈഡന്റെ അവകാശവാദം. എന്നാല്‍ കമ്മീഷന്റെ കണ്ടെത്തലുകളെ എങ്ങനെയാണ് രാഷ്ട്രീയമായ മെനഞ്ഞെടുത്ത തിരക്കഥ എന്ന് വിശേഷിപ്പിക്കുക എന്ന സംശയം ബാക്കിയാണ്.

നിയോഗിച്ചത് യുഡിഎഫ്

നിയോഗിച്ചത് യുഡിഎഫ്

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തന്നെയായിരുന്നു ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. അതേ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ യുഡിഎഫിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

കേസ് എടുക്കും

കേസ് എടുക്കും

സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെയെല്ലാം ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.

English summary
Solar Scam: AP Abdullakutty and Hibi Eden react about Saritha's allegations
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്