അഴിയാകുരുക്കായി സോളാര്‍; കോണ്‍ഗ്രസില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് ആശങ്കയിലായി. സ്വന്തം പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിനെതിരെയും ഒരുപോലെ സോളാറില്‍ പ്രതിരോധമുയര്‍ത്തേണ്ട നിലയിലാണ് കോണ്‍ഗ്രസ്. രാജ്യവ്യാപകമായി തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ താരതമ്യേന ശക്തമായിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഇനി നിലനില്‍പിനായുള്ള പോരാട്ടത്തിനാണ് ശ്രമിക്കുക.

സ്റ്റേഡിയം സൂപ്പര്‍; കേരളത്തിലേക്ക് ഐപിഎല്‍; ആരാധകര്‍ ആവേശത്തില്‍

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കാലങ്ങളോളം ആരോപണ വിധേയനായതിന് സമാനമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിയാകുരുക്കായി മാറും സോളാര്‍ അഴിമതി. സോളാറില്‍ ഇനി വരാനിരിക്കുന്ന അന്വേഷണവും നിയമപോരാട്ടവും സംസ്ഥാന രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരിക്കും മുന്നോട്ടുപോവുക.

congress

ആരോപണ വിധേയരെല്ലാം ആരോപണത്തില്‍ നിന്നും മുക്തമാകണമെങ്കില്‍ സുപ്രീംകോടതിവരെ നീളുന്ന നിയമപോരാട്ടം ആവശ്യമായി വന്നേക്കും. അതിനാകട്ടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് പത്തോ പതിനഞ്ചോ വര്‍ഷം എടുത്തേക്കാമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അപ്പോഴേക്കും പല നേതാക്കളും രാഷ്ട്രീയ വനവാസത്തിലേക്ക് കടക്കുന്ന അവസ്ഥയുമാകും. ഫലത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമേല്‍ കരിനിഴലായി സോളാര്‍ വിവാദം കൂടെയുണ്ടാകും. തെരഞ്ഞെടുപ്പുകളിലും അല്ലാത്തപ്പോഴും കടുത്ത ആരോപണം എങ്ങിനെ മറികടക്കുമെന്നതും കോണ്‍ഗ്രസിന് തലവേദനയാണ്. ഭരണത്തില്‍ തിരിച്ചെത്തുകയും സോളാര്‍ അന്വേഷണം തങ്ങള്‍ക്ക് അനുകൂലമാക്കുകയുമായിരിക്കും യുഡിഎഫിന്റെ ശ്രമം. എന്നാല്‍, ജനങ്ങള്‍ വിശ്വാസം പിടിച്ചുപറ്റി ഭരണത്തിലേറുകയെന്നത് ദുഷ്‌കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Solar scam contents expose top Congress leadership in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്