സോളാര്‍ പാളി, ശാലുവിന്റെ വീടിന് ജപ്തി നോട്ടീസ്
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനൊപ്പം സോളാര്‍ തട്ടിപ്പ് നടത്തി നിര്‍മിച്ച ശാലുമേനോന്റെ ആഡംബര വീടും നഷ്ടപ്പെടാന്‍ പോകുന്നു!. സോളാര്‍, വിന്‍ഡ്മില്‍ തട്ടിപ്പില്‍ 29.60 ലക്ഷം രൂപ കെട്ടിവച്ചില്ലെങ്കില്‍ ശാലുവിന്റെ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യുമെന്ന് കോടതി നോട്ടീസ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിന്‍സെന്റ് ചാര്‍ളിയുടേതാണ് നടപടി.
ശാലുവിന്റെയും ബിജുവിന്റെയും തട്ടിപ്പിനിരയായ തൈക്കാട് സ്വദേശി മാത്യു തോമസും ഭാര്യ അന്ന മാത്യുയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരുടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കാം എന്ന് പറഞ്ഞ് 1.60 ലക്ഷവും തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിന് 28 ലക്ഷവുമാണ് ശാലുവും ആര്‍ബി നായരെന്ന് പരിചയപ്പെടുത്തിയ ബിജുവും ചേര്‍ന്ന് തട്ടിയത്. ഒക്ടോബര്‍ ഒമ്പതിനകം പണ കെട്ടിവയ്ക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ചങ്ങനാശ്ശേരിയിലുള്ള ശാലു മേനോന്റെ ആഡംബര വീട് നിര്‍മ്മിക്കുന്നതിനാണ് തട്ടിപ്പ് പണം ഉപയോഗപ്പെടുത്തിയതെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ പൊസീസിനോട് സമ്മതിച്ചിരുന്നു. ഇക്കാര്യവും ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിഭാഷകര്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ശാലുവിനെ കൂടാതെ അമ്മ കലാദേവിക്കും ബിജുരാധാകൃഷ്ണനുമെതിരെ പരാതിയുണ്ട്.












Click it and Unblock the Notifications