മലപ്പുറത്ത് മകന്‍ മാതാവിനെ കൊന്നത് വീടിനടുത്ത് കുഴിയെടുക്കുന്നത് എതിര്‍ത്തതിനാല്‍; പ്രതി മാനസികരോഗി
മലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് -മണലായയില്‍ മാനസിക രോഗിയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നത് വീടിന്റെ സമീപം ഒരു കഴിയെടുക്കുന്നതിനിടെയുണ്ടായ തര്‍ക്കം. വിഷയത്തില്‍ മാതാവായ സഫീസ മകനായ നൗഷാദിനോട്(35) കയര്‍ത്തുസംസാരിച്ചതോടെയാണു നൗഷാദ് കത്തിയുമായെത്തി സ്വന്തംമാതാവായ നഫീസയെ വെട്ടിക്കൊലപ്പെടുത്തിയത്.
കഴുത്തില്‍ ആഴ്ത്തില്‍ മുറിവുണ്ടായിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണ സ്വകാര്യആശുപയ്രതിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്‍ നൗഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക രോഗത്തിന്ന് ചികിത്സയിലായിരുന്ന നൗഷാദ് മാസങ്ങളായി ആനമങ്ങാട് ഒട്ടൊ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റമോട്ടര്‍ട്ടം നടത്തി. ശനിയാഴ്ച രാവിലെ 9.45-ഓടെയാണ് സംഭവം.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മാനിസിക രോഗിയായ നൗഷാദിന് കുറച്ചുകാലമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അസുഖത്തെ തുടര്‍ന്ന ഭാര്യനേരത്തെ വിവാഹ ബന്ധംവേര്‍പ്പെടുത്തിയിരുന്നു. നഫീസയുടെ ഇളയമാകനാണ് നൗഷാദ്. മറ്റുമക്കള്‍: ത്വല്‍ഹത്ത് ( സൗദി) മുഹമ്മദ് നിഷാദ് (മലേഷ്യ),ഷമീറ എന്നിവരാണ്.
മരുമക്കള്‍: സൈദലവി, നാജിയ. നൗഷാദിന്റെ മാനസിക രോഗം കാരണം ഭാര്യ നേരത്തെ ബന്ധം ഉപേക്ഷിച്ചിരുന്നു.ഖബറടക്കം ഇന്ന് രാവിലെ 7ന് മണലായ ജുമാ മസ്ജിദ് ഖബറര്‍സ്ഥാനില്‍ നടന്നു.












Click it and Unblock the Notifications