• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിങ്ങൾ പറയുന്നത് കേട്ട് മിണ്ടാതിരിക്കാൻ ഇത്കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയല്ല'

  • By Aami Madhu

തിരുവനന്തപുരം; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ.

മഹാദുരന്തമായ കോവിഡിനെ അഴിമതി നടത്താനുള്ള മറയാക്കിയ മുഖ്യമന്ത്രി പിണറായിവിജയന് സ്തുതി പാടലല്ല മുല്ലപള്ളിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചുമതലയെന്ന് കോവിഡ് രാജക്കന്മാരും നിപ്പാറാണിമാരും മനസിലാക്കുന്നത് നന്നായിരിക്കും.എല്ലാം ഞങ്ങൾ പറയാം, നിങ്ങൾ അത് അനുസരിക്കണം എന്ന സമീപനം കേൾക്കുമ്പോൾ മിണ്ടാതിരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയല്ലന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജശേഖരൻ വിമർശിച്ചു.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളി ആരോഗ്യരംഗത്തും വിദ്യാഭ്യസ മേഖലയിലും ആർജ്ജിച്ച പുരോഗതിയാണ് കേരളത്തെ കൊറോണ പ്രതിരോധത്തിൽ മുന്നിൽ നിർത്തുന്നത് എന്ന സത്യം ആർക്കാണ് അറിയാത്തത്...ആരോഗ്യ പ്രവർത്തകരും ,ഡോക്ടർമാരും നടത്തുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെ പി ആർ ഏജൻസികളുടെ സഹായത്തിൽ സ്വന്തം അക്കൗണ്ടിൽലാക്കുന്ന രാജാക്കൻമാരുടെയും, മഹാറാണിമാരുടെയും പ്രവൃത്തി അധികകാലം കണ്ടില്ലെന്നു നടിക്കാൻ കേരളത്തിലെ KPCC നേതൃത്വത്തിനാവില്ല.

എല്ലാം ഞങ്ങൾ പറയാം... നിങ്ങൾ അത് അനുസരിക്കണം എന്ന സമീപനം കേൾക്കുമ്പോൾ മിണ്ടാതിരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയല്ലന്ന് ഞാൻ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയാണ്.ദുരന്തമുഖത്ത് ആരും രാഷ്ട്രീയം പറയരുതെന്ന് പറയുകയും നിന്ദ്യമായ രാഷ്ട്രീയ നാടകങ്ങൾ സർക്കാർ തന്നെ തുടർക്കഥയായി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അർജ്ജവത്തോടെ മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയുംമുഖത്തു നോക്കി രാഷ്ട്രിയം പറയാൻ തന്നെയാണ് ഞങ്ങളുടെ തിരുമാനം.

ബ്രിട്ടീഷ്‌ ഭരണത്തിന് എതിരെ നട്ടെല്ല് വളയ്ക്കാതെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുല്ലപ്പള്ളി ഗോപാലൻ വളർത്തിയ മകന് ഉപദേശം നൽകാൻ യോഗ്യതയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒരു പക്ഷേ ഈ നാട്ടിൽ കണ്ടെന്നു വരില്ല.....ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള 'ഉരുക്കു കോട്ടകൾ എന്നു വിളിക്കുന്ന കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ട് തവണയും വിജയ കിരീടം ചൂടിയത് മുല്ലപ്പള്ളി രാമചന്ദ്രന്റെ

കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണന്ന് ആർക്കാണ് അറിയാത്തത്.മുഖ്യന്ത്രിക്കും കണ്ണൂർ ലോബി മന്ത്രിമാരും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒതുങ്ങി നിന്ന കാലത്ത് ഇന്ദ്രപ്രസ്ഥത്തിൽ അധികാര കേന്ദ്രത്തിലെ അകത്തളങ്ങളിലൂടെ നിവർന്നു നിന്നു അൻപത് കമാൻഡോകളും ,5 കിലോമീറ്റർ റോഡ് ക്ലിയറൻസുമില്ലാതെ ഇന്ത്യ ഭരിച്ച പാരമ്പര്യമാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഫണ്ട് സംഘടിപ്പിക്കാൻ സ്വന്തം കിടപ്പാടം വിറ്റ് നൽകിയ പാരമ്പര്യമുള്ള ഒരച്ഛന്റെ മകനായതുകൊണ്ടാവണം

ഇന്ത്യാ മഹാരാജ്യം ഭരിച്ചപ്പോഴുംതന്റെ പ്രസ്ഥാനത്തിന്റെ ചുമതല ഇപ്പോൾ വഹിക്കുമ്പോൾ തിരുവനന്തപുരത്ത് ഇപ്പോഴും വാടക വീട്ടിൽ കഴിയുവാൻ വിധിക്കപ്പെട്ട രാഷ്ട്രീയക്കാരനായി അദ്ദേഹത്തെ മാറ്റിയത്..

മഹാദുരന്തമായ കോവിഡിനെ അഴിമതി നടത്താനുള്ള മറയാക്കിയ മുഖ്യമന്ത്രി പിണറായിവിജയന് സ്തുതി പാടലല്ല മുല്ലപള്ളിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചുമതലയെന്ന് കോവിഡ് രാജക്കന്മാരും നിപ്പാറാണിമാരും മനസിലാക്കുന്നത് നന്നായിരിക്കും.

ഹൈക്കോടതി ജഡ്ജിയെ ശുംഭനെന്നും മതപുരോഹിതനെ നികൃഷ്ഠ ജീവിയെന്നും സഹപ്രവർത്തകനെ പരനാറിയെന്നും സ്വന്തം പാർട്ടി വിട്ട ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചതും... മാധ്യമ പ്രവർത്തകരെ കടക്ക് പുറത്ത് എന്ന് ആക്ഷപിച്ച പരമ്പര്യവും ആർക്കാണെന്ന് കേരളത്തത്തിലെ ജനങ്ങൾക്ക് നന്നായിട്ട് അറിയം...

സി പി എം നേതൃത്വത്തിൽ കൊലപാതക പരമ്പരകൾ അരങ്ങേറിയപ്പോഴും, ഇടതു ജനപ്രതിനിധികൾ പലപ്പോഴായി വനിതകളെ പേരെടുത്ത് ആക്ഷേപിച്ചപ്പോഴും, സർക്കാരിന്റെ അഴിമതി പ്രതിപക്ഷം തുറന്നു കാട്ടിയപ്പോഴും മാളത്തിൽ കയറിയിരുന്ന ചില മാധ്യമങ്ങളും ഇടതുപക്ഷ സൈബർ ഗുണ്ടകളും ഇപ്പോൾ ഉറഞ്ഞുത്തുതുള്ളുന്നതിന്റെ കാരണം എല്ലാവർക്കും അറിയാം.

തെറ്റുകൾക്കെതിരെ വിരൾ ചുണ്ടുക തന്നെ ചെയ്യും.

English summary
Sooranad Rajasekharan slams Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X