സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോ? ഊഹാപോഹങ്ങള്‍ പറയരുതെന്ന് സുപ്രീം കോടതി
ദില്ലി: സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോയെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി. സൗമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമിയുടെ ഹര്‍ജ്ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. സുപ്രീം കോടതിയുടെ ചോദ്യം സൗമ്യ വധക്കേസില്‍ അപ്രതീക്ഷ വഴിത്തിരിവാണുണ്ടാക്കിയിരിക്കുന്നത്.
സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നതിന് തെളിവ് വേണം. സൗമ്യ ട്രെയിനില്‍ നിന്ന് ചാടി എന്നാണ് സാക്ഷി മൊഴികള്‍. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കേരള സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിയില്‍ വാദം തുടരുകയാണ്. എന്നാല്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകമായിട്ടില്ല.

പ്രമുഖ അഭിഭാഷകനായ അഡ്വ. ബിഎ ആളൂരാണ്. ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരിക്കുന്നത്. സൗമ്യ മാനംഭംഗത്തിനരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ അതോ സ്വയം ചാടിയതാണോ എന്ന് വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.
Read Also: എല്‍ഡിഎഫ് സര്‍ക്കാരിനും ഫ്ലാറ്റ് മാഫിയയോട് സ്‌നേഹം? ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കും
കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്‍പില്‍ സര്‍ക്കാര്‍ അഭിഭാഷകന് മറുപടിയില്ലായിരുന്നു. 2011 ഫെബ്രുവരി ഒന്നാനാണ് എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ സൗമ്യ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ സൗമ്യയെ പ്രതിയായ ഗോവിന്ദച്ചാമി പീഡിപ്പിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് ശേഷം ഇയാള്‍ സൗമ്യയുടെ പണവും സ്വര്‍ണവും കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവിനടുത്ത് വച്ചാണ് സംഭവം നടന്നത്. മണിക്കൂറുകളോളം എഴുനേല്‍ക്കാനാവാതെ കിടന്ന സൗമ്യയെ പിരസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഫെബ്രുവരി ആറിന് സൗമ്യ മരണപ്പെടുകയായിരുന്നു.
Read Also: കെ ബാബു മകള്‍ക്ക് സമ്മാനിച്ച ബെന്‍സ്‌കാര്‍ സ്‌പോണ്‍സര്‍ ചെയതതാര്? പണമടച്ചവരില്‍ അബ്കാരിയും
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications