കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി എസ്‌ഐബി സ്‌കോളര്‍; ഉടന്‍ അപേക്ഷിക്കൂ...

Google Oneindia Malayalam News

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) സ്‌കോളര്‍ഷിപ്പിന്റെ നാലാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, എന്നാല്‍ സാമ്പത്തിക സാഹചര്യങ്ങളാല്‍ ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പഠനാവശ്യത്തിനായുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് എസ്‌ഐബി സ്‌കോളര്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പാക്കിവരുന്ന പ്രധാന പദ്ധതിയാണിത്. 2016ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ ജില്ലകളില്‍ നിന്നുള്ള 169 യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 10 പേരെ വീതം കണ്ടെത്തി 140 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ബാങ്ക് ഇത്തവണ ലക്ഷ്യമിടുന്നത്.

Sib

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. ചുരുങ്ങിയത് 85% മാര്‍ക്കെങ്കിലും നേടിയിരിക്കണം. വാര്‍ഷികവരുമാനം ഒരു ലക്ഷമോ അതില്‍ താഴെയോ ആയിരിക്കുകയും വേണം. 2017-18, 2018-19 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്ലസ് ടു ജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാവിധ പ്രൊഫഷണല്‍ കോഴ്‌സുകളും ബികോം, ബിഎ, ബിഎ സ്‌സി തുടങ്ങി എല്ലാവിധ ഡിഗ്രി കോഴ്‌സകളും എസ്‌ഐബി സ്‌കോളറിന്റെ പരിധിയില്‍ വരും. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല.

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ കോഴ്‌സ് ആരംഭിച്ച് തീരുന്നത് വരെ ഓരോ മാസവും 4000 രൂപ വീതം ലഭിക്കും. ഇതിനുപുറമെ ട്യൂഷന്‍ ഫീസ്, പരീക്ഷാഫീസ് എന്നിവയും ബാങ്ക് നല്‍കും. ഓരോ കോഴ്‌സിനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഫീസ് ഘടനയാണ് പരിഗണിക്കുന്നത്. 2016ല്‍ പദ്ധതി ആരംഭിക്കുന്ന സമയത്തും പിന്നീടുള്ള വര്‍ഷങ്ങളിലും കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും മൂന്നും അഞ്ചും കുട്ടികളെ വീതം തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം ഓരോ ജില്ലയില്‍ നിന്നും 10 കുട്ടികളെ വീതം തിരഞ്ഞെടുക്കും.

അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് വയനാട് സ്വദേശിനിയായ ഐശ്വര്യ ലക്ഷ്മി. 2016ല്‍ വയനാട് ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ കണ്ണൂര്‍ സര്‍വ്വകലാശാല 2019 മാര്‍ച്ചില്‍ നടത്തിയ ബിഎസ്‌സി ഗണിത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലാണ് ഐശ്വര്യ ലക്ഷ്മി പഠിച്ചത്. തിളക്കമാര്‍ന്ന ഭാവി സ്വപ്‌നം കാണാന്‍ കഴിവുള്ള ഐശ്വര്യയെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തും പ്രചോദനവുമായി മാറിയിരിക്കുന്നു എസ്‌ഐബി സ്‌കോളര്‍. www.southindianbank.com എന്ന ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

English summary
South Indian Bank Scholarship to Smartest Student for Higher Education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X