സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയെന്ന് സുകുമാരൻ നായർ; 'സർക്കാർ നിലപാട് വ്യക്തമാക്കണം'
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിവാദത്തിൽ സി പി എം സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ പ്രതികരണമായി മാത്രമേ കാണാനാകൂവെന്നും സുകുമാരൻ നായർ പറഞ്ഞു.
സ്പീക്കറുടെ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാവിലെ സ്പീക്കർക്കെതിരെ കടുത്ത ഭാഷയിൽ സുകുമാരൻ നായർ പ്രതികരിച്ചിരുന്നു. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് സ്പീക്കര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'ശാസ്ത്രത്തിന്റെ കാര്യം പറയാൻ മറ്റെന്തെല്ലാം എടുത്ത് പറയാം.ഗണപതിയുടെ കാര്യം പറഞ്ഞാൽ മതിയോ? മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്. ഞങ്ങൾ അതിനെ കുറിച്ച് പ്രതിപാദിച്ചോ? ശാസ്ത്രം ഗണപതിയുടെ മുകളിൽ മാത്രം അടിച്ചേൽപ്പിക്കുന്ന ആ ഒരു രീതി ശരിയല്ല. ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്.നമ്മുടെ വിശ്വാസത്തെ പോറലേൽപ്പിച്ചു.
നായൻമാർ മുഴുവൻ വിശ്വാസത്തിന് പുറകെ പോകേണ്ടൊരു സാഹചര്യമാണ് ഷംസീർ ഒരുക്കിയിരിക്കുന്നത്.ഞങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. മനുഷ്യന്റെ ജീവിതത്തിന്റെ സ്പന്ദനം എന്ന് പറയുന്നത് വിശ്വാസമാണ്. ഞങ്ങള്‍ ലോറി കത്തിക്കുന്നില്ലല്ലോ,ആരേം കൊല്ലുന്നില്ലല്ലോ, ആരേം ദണ്ണിപ്പിക്കുന്നില്ലല്ലോ,ഇത്രയുമല്ലേ ചെയ്യുന്നുള്ളൂ, ശാന്തമായി. ഞങ്ങൾ മുസ്ലീം സഹോദരമാരെ സ്നേഹിക്കുന്നുണ്ട്. അവരിൽ നല്ലവരാണ് ഏറെയും. പക്ഷേ അവർക്കിടയിലും പുഴുക്കുത്തുകൾ ഉണ്ട്. സ്പീക്കർ രാജിവെക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കുമെന്നത് പിന്നീട് പറയാം', എന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.
അതേസമയം താൻ ഒരു മതത്തേയും വ്രണപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എഎൻ ഷംസീറിന്റെ പ്രതികരണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചിരുന്നു. ഷംസീർ മാപ്പ് പറയില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഷംസീർ നടത്തിയ പ്രസ്താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ല. സി പി എം ഏതെങ്കിലും മതവിശ്വാസത്തെ എതിർക്കുന്ന പാർട്ടിയല്ലെന്നും മതവിശ്വാസത്തിനെതിരായ പാർട്ടിയാണെന്ന പ്രചാരണം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications