• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാളപെറ്റെന്ന് കേള്‍ക്കുബോള്‍ കയറെടുക്കുന്ന മതഉടമസ്ഥാവകാശം തോളിലേറ്റുന്നവരോട് സഹതാപം-സ്പീക്കര്‍

  • By Desk

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാന്‍ കഴിയുമോ എന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയമാണ്. ഇതു സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുകയാണ്. കേസില്‍ ഏറെ ശ്രദ്ധ്വേയമായ ചില നിരീക്ഷണങ്ങള്‍ ഇന്നലെ സുപ്രീം കോടതി നടത്തിയതോടെ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

പുരുഷന്‍മാര്‍ക്ക് അനുവദനീയമെങ്കില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നുമായിരുന്നു സുപ്രിംകോടതി ഇന്നലെ വാക്കാല്‍ പറഞ്ഞത്. ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തുകൊണ്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് ഏറെ വാദ-പ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി വന്നിരിക്കുകയാണ് സ്പീക്കര്‍.

ഇന്നലെ

ഇന്നലെ

ആര്‍ത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റൂ, ആരാധന നടത്താന്‍ പറ്റൂ എന്ന് പറയുന്നത് ആര്‍ത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്. ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണ് എന്ന ഉള്ളടക്കത്തില്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ ഇട്ടകുറിപ്പിനെതിരെ ഒരു വിഭാഗം വ്യാപക വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് സ്പീക്കര്‍ പുതിയ കുറിപ്പ ഇട്ടിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനം

ശബരിമലയിലെ സ്ത്രീപ്രവേശനം

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മുന്‍വിധിയോടെ പ്രതികരിക്കുകയും കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഹിന്ദു മതത്തിന്റെ ഉടമസ്ഥാവകാശം തോളിലേറ്റി എന്നമട്ടില്‍ അഭിപ്രായം പറയുകയും ചെയ്ത ചില സുഹൃത്തുക്കളുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

പുതിയ കുറിപ്പില്‍

പുതിയ കുറിപ്പില്‍

പ്രിയ സുഹൃത്തുക്കളേ ഞാന്‍ എന്റെ അഭിപ്രായം ഏകപക്ഷീയമായി പറയുകയല്ല ചെയ്തത്. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഒരു നിരീക്ഷണത്തെ സംബന്ധിച്ച് എനിക്ക് തോന്നിയ അഭിപ്രായം പങ്കുവയ്ക്കുകയാണ് ചെയ്തത്. അത് പങ്കുവച്ചത് എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കാളികളായവരോടാണെന്നും സ്പീക്കര്‍ പുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

തല്ലാനും കൊല്ലാനും

തല്ലാനും കൊല്ലാനും

ലോകം കടന്നുവന്ന വഴികള്‍ മാറ്റത്തിന്റേതായിരുന്നു. ഇവിടെ പല സുഹൃത്തുക്കളും ചോദിച്ചതുപോലെ ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്തവരുടെ അവസ്ഥ മാറുന്നതിനുവേണ്ടിയുള്ള നിലപാടു സ്വീകരിച്ചപ്പോള്‍ ഇതുപോലെ കുറേയാളുകള്‍ തല്ലാനും കൊല്ലാനും വന്നില്ലേ? എന്നിട്ട് ക്ഷേത്രപ്രവേശനം മുടങ്ങിപ്പോയോ?

നടക്കാന്‍ പാടില്ല

നടക്കാന്‍ പാടില്ല

കന്നുകാലികള്‍ക്കും നായയ്ക്കും വഴിനടക്കാമായിരുന്ന തെരുവില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് നടക്കാന്‍ പാടില്ല എന്ന അവസ്ഥ ഇവിടുണ്ടായിരുന്നില്ലേ? ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന സതി എന്ന ആചാരം ഇവിടുണ്ടായിരുന്നില്ലേ? മുലകാണിച്ച് നടന്നില്ലെങ്കില്‍ മുല അരിഞ്ഞുകളയുന്ന ആചാരങ്ങള്‍ ഉണ്ടായിരുന്നില്ലേ? എന്നും സ്പീക്കര്‍ ചോദിക്കുന്നു.

മുലക്കരം

മുലക്കരം

മുലക്കരം പിരിച്ചെടുക്കുന്ന അനുഭവം ഉണ്ടായിരുന്നില്ലേ? അതെല്ലാം മാറി. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാക്കാലത്തും ഒരുപോലെയിരിക്കാറില്ല. അത് മാറ്റത്തിന് വിധേയമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

സ്ത്രീയായിപോയി

സ്ത്രീയായിപോയി

സ്ത്രീയായിപോയി എന്നതുകൊണ്ടുമാത്രം അവര്‍ക്കിഷ്ടപ്പെട്ട ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നത് ശരിയാണോ എന്ന ചോദ്യം ഒരു സംവാദത്തിന് വിധേയമാക്കണം എന്ന അഭിപ്രായമാണ് പങ്കുവച്ചത്. അതിനിത്രമാത്രം സംഘടിതമായി ചീത്തപറഞ്ഞ് ഊര്‍ജ്ജം കളയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

അല്പം കൂടി മിതമായ നിരക്കില്‍ ശ്വാസോച്ഛ്വോസം ചെയ്ത് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. ജാതിവിവേചനത്തിന്റെ ക്രൂരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ കാണുമ്പോള്‍ ആ ജാതിയില്‍പ്പെട്ട പാവപ്പെട്ട മനുഷ്യരോട് സഹതാപം തോന്നാറില്ലേ എന്ന ചോദ്യത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിമര്‍ശനം

വിമര്‍ശനം

മുമ്പത്തെ പോസ്റ്റിലെന്ന പോലെ പുതിയ കുറിപ്പിനും ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അല്ല സാറേ ക്രിസ്ത്യന്‍ നിയമങ്ങള്‍ റോംമില്‍ നിന്നും മുസ്ലിം നിയമങ്ങള്‍ മക്കയില്‍ നിന്നും വരുന്ന ഈ ലോകത്തില്‍ ഹിന്ദുക്കള്‍ കൂടിയ ഈ മണ്ണില്‍ നിങ്ങള്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് ഈ കിടന്ന് ചിലയ്ക്കുന്നത്? എന്നാണ് ഒരാള്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്.

മല ചവിട്ടും

മല ചവിട്ടും

സുപ്രിംകോടതി നിരീക്ഷണത്തേയും സ്പീക്കറുടെ കുറിപ്പിനേയും അനുകൂലിച്ചും ആളുകള്‍ രംഗത്തിയിട്ടുണ്ട്. അവരില്‍ ഒരാളുടെ കുറിപ്പ് ഇത്തരിത്തിലാണ് 'എല്ലാം അനാചാരങ്ങളും

തിരുത്തപ്പെടുത്തേണ്ടതാണ്. ഒരു കാലഘട്ടത്തില്‍ ഒരു വലിയ ശതമാനം ജനതയെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയിരുന്ന അതെല്ലാം ജനമുന്നേറ്റത്തില്‍ തുത്തെറിയപ്പെട്ടു അന്നു ഇമ്മാതിരി തെണ്ടികള്‍ ഏതിര്‍ത്തിരുന്നു അതൊന്നും കാര്യമാക്കുന്നില്ല കോടതി പറഞ്ഞാല്‍ സ്ത്രികള്‍ മല ചവിട്ടും സംശയം വേണ്ട''.

ഫെയ്സ്ബുക്ക് പോസ്റ്റ്

ശ്രീരാമകൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
speaker p sreeramakrishnan facebook post about sabarimala women entry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more