എകെജിയെ അധിക്ഷേപിച്ച ബൽറാമിനെതിരെ പരാതി.. എംഎൽഎയോട് വിശദീകരണം തേടുമെന്ന് സ്പീക്കർ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് വിടി ബല്‍റാം എംഎല്‍എ അധിക്ഷേപിച്ച സംഭവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെടുന്നു. ബല്‍റാമിന് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പരാതി പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ ബല്‍റാമില്‍ നിന്നും വിശദീകരണം തേടുമെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവ് കൂടിയായ എകെജിയെ ഒരു തെളിവും ഇല്ലാതെയാണ് ബാലപീഡകനെന്ന് ബല്‍റാം അധിക്ഷേപിച്ചത്. ഫ്രീതിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു വിവാദ പരാമര്‍ശം. ബാലപീഡകനായ കമ്മി നേതാവ് എന്നാണ് ബല്‍റാമിന്റെ അധിക്ഷേപം.

വിടി ബല്‍റാമിന്റെ മടിയില്‍ 'പുള്ളിക്കാരി'.. നമുക്കൊന്ന് പ്രണയിച്ചാലോ.. വിവാദമായതോടെ പിന്‍വലിച്ചു

vt

ഇത് വന്‍ വിവാദമായതോടെ വാദം വിശദീകരിച്ച് ബല്‍റാം രംഗത്ത് വരികയുണ്ടായി. എകെജിയുടെ ആത്മകഥയില്‍ വിവാഹത്തെക്കുറിച്ച് പറയുന്ന ഭാഗവും ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയും ഉദ്ദരിച്ച് കൊണ്ടായിരുന്നു വിശദീകരണം. എന്നാല്‍ എകെജി എഴുതിയതിനെ വളച്ചൊടിച്ച് കൊണ്ടുള്ളതായിരുന്നു ബല്‍റാമിന്റെ വിശദീകരണം. ഇത് വിവാദത്തിന് എരിവ് കൂട്ടി. ഇതോടെ ബല്‍റാമിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വരികയുണ്ടായി. സിപിഎം ബല്‍റാമിന് എതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബല്‍റാം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
AKG Controversy: Speaker has got complaints against VT Balram and explanation will be asked

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്