പിണറായി അറിയുന്നുണ്ടോ? ടോം സക്കറിയയുടെ കുടുംബത്തിന് കേരളം മുഴുവന്‍ ഭൂമി!! വാഗമണില്‍ നടക്കുന്നത്..!

  • Posted By:
Subscribe to Oneindia Malayalam

വാഗമണ്‍: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കൈയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സക്കറിയയുടെ കുടുംബം നിരവധി സ്ഥലങ്ങളില്‍ ഭൂമി കൈയ്യേറിയതായി കണ്ടെത്തി. പാപ്പാത്തിച്ചോലയ്ക്ക് പുറമെ വാഗമണിലും ഇവര്‍ ഭൂമി കൈയ്യേറിയതായി കഴിഞ്ഞ ദിവസം വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വാഗമണിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇവര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്.

ഇതിനു പുറമെ വാഗമണില്‍ വന്‍ തോതില്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതായും കണ്ടെത്തിയിരിക്കുകയാണ്. വിവിധ സര്‍വെ നമ്പറുകളിലായി വ്യാജ രേഖകളുണ്ടാക്കിയാണ് ഭൂമി കൈയ്യേറിയിരിക്കുന്നത്. വാഗമണിലും കുരിശ് സ്ഥാപിച്ച് വ്യാപക കൈയ്യേറ്റം നടത്തിയിരിക്കുന്നതായി റവന്യൂ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 15 കുരിശുകള്‍ സ്ഥാപിച്ചാണ് വാഗമണില്‍ ഭൂമി കൈയ്യേറിയത്. ഇത് കൂടാതെ 35 ഏക്കറും കൈയ്യേറിയിട്ടുണ്ടായിരുന്നു.

 വാഗമണിലും ഏക്കറുകള്‍

വാഗമണിലും ഏക്കറുകള്‍

വിവാദ കൈയ്യേറ്റ കുടുംബമായ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സക്കറിയയും വെള്ളൂക്കുന്നേല്‍ കുടുംബത്തിന് വാഗമണിലും ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജോസഫ് വെളളൂക്കുന്നേലിന്റെ മകന്‍ പിജെ ജേക്കബ് എന്നയാളാണ് ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതെന്നാണ് ആരോപണം. വ്യാജ രേഖ ചമച്ച് ഇതിന് പട്ടയം സംഘടിപ്പിച്ചതായും വിവരങ്ങളുണ്ട്. മറ്റൊരാളുടെ പേരില്‍ ഇയാള്‍ അഞ്ചര ഏക്കര്‍ വേറെയും കൈയ്യേറിയിട്ടുണ്ട്.

 മലയിടിച്ച് റോഡ് നിര്‍മ്മാണം

മലയിടിച്ച് റോഡ് നിര്‍മ്മാണം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കല്‍ തങ്ങള്‍ പാറയിലെ വന്‍മലയില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചതായും വിവരങ്ങളുണ്ട്. വിവിധ സര്‍വെ നമ്പറുകളില്‍ വ്യാജ രേഖ ഉണ്ടാക്കിയാണ് ഭൂമി കൈയ്യേറ്റം. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് മലയിടിച്ച് റോഡ് നിര്‍മ്മിക്കുന്നതായും വിവരങ്ങളുണ്ട്.

 ഉദ്യോഗസ്ഥര്‍ക്കും പങ്ക്

ഉദ്യോഗസ്ഥര്‍ക്കും പങ്ക്

കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79ല്‍ വരുന്ന റീസര്‍വെ നമ്പരുകളായ 73,71, 74, 1 എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നത്. വന്‍മലയിലെ അപ്രധാന സ്ഥലങ്ങളില്‍ ചെറിയ പട്ടയങ്ങള്‍ സംഘടിപ്പിച്ച ശേഷം അതുപയോഗിച്ച് കോടികള്‍ വിലമതിക്കുന്ന ഭൂമി കൈയ്യേറുകയാണ് ഇവരുടെ രീതി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇതൊക്കെ നടക്കുന്നതെന്നാണ് വിവരങ്ങള്‍. യഥാര്‍ഥ പട്ടയ ഭൂമിയുടെ ഫയലുകളടക്കം മാറ്റി വളരെ അകലെയുള്ള വസ്തുവിന്റെ രേഖകള്‍ ഉപയോഗിച്ച് വില്ലേജ്, താലൂക്ക്, സര്‍വെ, പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്‌ഴാധീനിച്ചാണ് എല്ലാം ചെയ്യുന്നത്.

 സിപിഐക്കെതിരെ

സിപിഐക്കെതിരെ

കൈയ്യേറ്റം ഒഴിപ്പിക്കാന്‍ മൂന്നാറില്‍ കാണിക്കുന്ന ആര്‍ജവം വാഗമണില്‍ കാണിക്കുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. പരിസ്ഥിതി ലോല മേഖലയെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രദേശത്ത് നടക്കുന്ന കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയില്‍ നടക്കുന്ന കൈയ്യേറ്റം സിപിഐ കണ്ടതായി നടിക്കുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.

 വെള്ളൂക്കുന്നേല്‍ കുടുംബം

വെള്ളൂക്കുന്നേല്‍ കുടുംബം

സര്‍വെ നമ്പര്‍ 305/2 ല്‍ ഉള്‍പ്പെട്ട 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വെള്ളൂക്കുന്നേല്‍ ഉണ്ണിക്കുഞ്ഞ് കൈയ്യേറിയിരിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവിടെ വന്‍ തോതില്‍ മലയിഞ്ചി കൃഷിയും ചെയ്തിട്ടുണ്ട്. കൂടാതെ ഇവിടെ ഷെഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെയും നിര്‍മ്മാണങ്ങളും കൃഷിയും നിര്‍ത്തി വയ്ക്കണമെന്നും കാണിച്ച് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വള്ളിക്കാപ്പില്‍ ജോര്‍ജിന്റെ മകന്‍ മാത്യുവാണ് മറ്റൊരു കൈയ്യേറ്റക്കാരന്‍. സര്‍വെ നമ്പര്‍ 307/ 2 ലെ എട്ടേക്കര്‍ ഭൂമിയാണ് ഇയാള്‍ കൈയ്യേറിയത്. ഇയാളെ കണ്ടെത്താനാകാത്തതില്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

English summary
spirit in jesus tom zakkaria family land encroachment in wagamon.
Please Wait while comments are loading...