Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിള്ളയുടേത് ആപത്കരമായ പ്രസംഗം; കേസെടുക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം ആപത്കരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീധരന്‍ പിള്ള ബോധപൂര്‍വം നടത്തിയ പ്രസംഗമാണിത്. ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് ശ്രീധരന്‍ പിള്ളയുടെ പ്രംസംഗം വ്യക്തമാക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Mulla

ശബരിമല തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. അത് നടപ്പാക്കുകയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ചെയ്തത്. ഈ നീക്കം എന്തുകൊണ്ടാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അറിയാതെ പോയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

ആഭ്യന്തര വകുപ്പ് പരാജയമാണ്. ദുര്‍ബലമാണ് ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പിള്ളയ്‌ക്കെതിരെ കേസെടുക്കണം. ടിപി കേസിലെ തെളിവുകള്‍ ശ്രീധരന്‍ പിള്ള പുറത്തുവിടണം. കോണ്‍ഗ്രസ് ബിജെപിയുടെ കെണിയില്‍ വീണെന്ന ആരോപണം ശരിയല്ല. കോണ്‍ഗ്രസ് അങ്ങനെ കെണിയല്‍ വീഴ്ത്താന്‍ പറ്റിയ പാര്‍ട്ടിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശബരിമല നട അടച്ചിടുന്നതുമായി ബന്ധപ്പെട്ട് തന്ത്രി ബിജെപിയുമായി ആലോചിച്ചുവെന്ന് ശ്രീധരന്‍ പിള്ള പ്രസംഗിച്ചത് പുറത്തായിരുന്നു. ശബരിമല പ്രതിഷേധത്തിന്റെ മറവില്‍ പാര്‍ട്ടിക്കുള്ള അജണ്ടയും ശ്രീധരന്‍ പിള്ള പ്രംസഗത്തില്‍ സൂചിപ്പിച്ചു. യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദ രേഖ പുറത്തായതോടെ ബിജെപി വെട്ടിലായി.

എന്നാല്‍ പിന്നീട് വിശദീകരണവുമായി രംഗത്തെത്തിയ ശ്രീധരന്‍ പിള്ള, തന്ത്രി നട അടച്ചിടുന്ന വിഷയത്തിലെ നിയമോപദേശമാണ് തേടിയതെന്ന പറഞ്ഞു. എന്നാല്‍ താന്‍ ആരോടും നിയമോപദേശം തേടിയില്ലെന്ന് തന്ത്രി പിന്നീട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+