ശ്രീജിവിന്റേത് കസ്റ്റഡി മരണം, പോലീസ് കള്ളതെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജ.നാരായണ കുറുപ്പ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം:തിരുവനന്തപുരം: ശ്രീജിത്തിന് പിന്തുണയുമായി പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റി മുന്‍ ചെയര്‍മാൻ ജസ്റ്റിസ് നാരായണ കുറുപ്പ്. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്നു ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. കൂടാതെ കസ്റ്റഡി മരണം മറച്ചുവെയ്ക്കാൻ പോലീസ് കള്ളതെളിവ് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്

sreejith

മോഷണക്കേസിലാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് അയാൾ മരണപ്പെടുകയായിരുന്നു. കൂടാതെ മരിക്കുന്നതിന് മുന്‍പ് ശ്രീജിവിന്റെ വയറുകഴുകി അകത്തുണ്ടായിരുന്ന വിഷം നീക്കം ചെയ്യുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ വിഷം കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ഇതാണ് പോലീസിനു മേലുള്ള സംശയം ജനിപ്പിക്കുന്നത്. അതേസമയം ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി

തർക്കം കോടതി നടപടിയെ ബാധിക്കില്ല; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജ. ചെലമേശ്വര്‍

ശ്രീജിവിന്റെ മരണത്തിന്റെ നിജ്ജസ്ഥിതി പുറത്തു വരണമെന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം765 ദിവസം പിന്നിട്ടു. ഈ അസാധാരണ സാഹചര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ച് സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങി. ആയിരക്കണക്കിന് പേരരാണ് ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിൽ തടിച്ചു കൂടിയത്. അതേസമയം ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു നിവിൻ പോളി, ജൂഡ് ആൻറണി, അനൂ സിത്താര, ഹണിറോസ്, ജോയ് മാത്യൂ, തുടങ്ങിയവർ ഫേസ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. ടെവിനോ തോമസും പ്രിയങ്കയും സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. ചലചിത്ര താരങ്ങളെ കൂടാതെ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. രമേഷ് ചെന്നിത്തല, സുധീരൻ എന്നീവരും രംഗത്തെത്തിയിരുന്നു.

ഞാന്‍ കൂലിത്തല്ലുകാരനല്ല, കോണ്‍ഗ്രസുകാരനാണ്! ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരെ പ്രവർത്തകൻ..

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
sreejeeve death was lockup murder says justice narayana kurpu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്