ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉടൻ അറസ്റ്റെന്ന് സൂചന, കൂടുതൽ പേരെ ചോദ്യം ചെയ്യും!

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. മർദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മപണ കാരണമായ മർദ്ദനം ആര് നടത്തി എന്നതിനെ കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്യും. സിഐയും എസ്ഐയും അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചനകൾ. ചോദ്യം ചെയ്യലില്‍ മരണ കാരണമായ മർദ്ദനം ആര് നടത്തി എന്നതിനുള്ള ഉത്തരം ലഭിക്കുമെന്നാണ് സൂചന.

പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്പെന്‍ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. സ്രീജിത്തിന് ക്രൂര മർദ്ദനമേറ്റത് കസ്റ്റഡിയിലെടുത്ത രാത്രിയാണെന്നാണ് പോലീസ് നിഗമനം. ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാരും ഫോറൻസിക് വിദഗ്ദരും ഇത് തന്നെ ശരിവെക്കുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

അതേസമയം ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം തിങ്കളാഴ്ച ആരംഭിക്കും. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് ഉപവാസം. സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത് ചൈഗര്ഡ ഫോർസ് ആയിരുന്നു. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോവാനും നിര്‍ദേശിച്ചിട്ടുണ്ട്.

ടൈഗർ ഫോർസിന്റെ മർദ്ദനം

ടൈഗർ ഫോർസിന്റെ മർദ്ദനം

ടൈഗർഫോർസിന്റെ മർദ്ദനത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഫോർസ് പിരിച്ചുവിട്ടത്. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എആര്‍ ക്യാമ്പുകളിലെ പോലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ ഇവരിൽ യാതൊരു അധികാരവുമില്ല. ഇവർ സ്റ്റേഷൻ പരിധിയിൽ എത്തുന്നത് എസ്ഐമാരോ സിഐമാരോ അറിയാറുപോലുമില്ല. മഫ്ടിയിലാണ് ഇവര് കേസ് അന്വേഷിക്കുന്നത്. ഇതൊക്കെ ശ്രീജിത്തിന്റെ മരണം ഇവരുടെ മർദ്ദനത്തെ തുടർന്നാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോര്ഡസ് പിരിച്ചുവിട്ടത്.

പോലീസിന്റെ കള്ളക്കളി

പോലീസിന്റെ കള്ളക്കളി

കസ്റ്റഡി മരണ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പോലീസ് വ്യാജ രേഖ ഉണ്ടാക്കി എന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചത് എട്ടാം തിയ്യതി പുലര്‍ച്ചെയാണ്. കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയ പശ്ചാത്തലത്തിലാണ് പോലീസ് പിന്നീട് തിടുക്കത്തിലുള്ള ചില നീക്കങ്ങള്‍ നടത്തിയത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെ ശേഷമാണ് പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നതും മൊഴിയെടുക്കുന്നതും. എന്നാല്‍ പോലീസ് രേഖകളില്‍ മൊഴിയെടുത്തത് ഏഴാം തിയ്യതിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനും അയല്‍ക്കാരനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണൈന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശേഷമാണ് പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തതെന്നാണ് പിന്നീട് പുറത്ത് വന്ന വിവിരങ്ങൾ.

ശ്രീജിത്തിന്റെ പേര് മൊഴിയിൽ ഇല്ല

ശ്രീജിത്തിന്റെ പേര് മൊഴിയിൽ ഇല്ല

ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. എന്നാൽ പിന്നീട് പോലീസ് ഈ പേര് കൂട്ടിച്ചേർക്കുകയായിരുന്നു. തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് തന്നെയാണ് താന്‍ ഇതുവരെ പറഞ്ഞിട്ടുള്ളത് വിനീഷ് പറയുന്നു. ശ്രീജിത്തിന്റെ പേര് പറഞ്ഞു എന്ന പോലീസിന്റെ മൊഴി വിനീഷ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിരവധി കടലാസുകളില്‍ പോലീസ് ഒപ്പിടുവിക്കുകയായിരുന്നു. സ്റ്റേഷനില്‍ ഈ സമയം ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലുള്ള ശ്രീജിത്തിനെ വിനീഷ് തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് വാദം. എന്നാല്‍ താന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ശ്രീജിത്ത് അവിടെ ഇല്ലായിരുന്നുവെന്നും വിനീഷ് വ്യക്തമാക്കിയിരുന്നു. ഇതൊടെ പോലീസിന് മകളിലുള്ള ആരോപണം മായ്ച്ചു കളയാൻ നടത്തിയ കള്ളക്കളിയാണ് വെളിച്ചത്തായത്.

പോലീസ് സേനയ്ക്ക് മൊത്തം നാണക്കേട്

പോലീസ് സേനയ്ക്ക് മൊത്തം നാണക്കേട്

കസ്റ്റഡി മരണത്തില്‍ സംശയത്തിന്റെ നിഴലിലാകുന്നത് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള ടൈഗര്‍ ഫോഴ്‌സാണ്. ഇതുകൊണ്ട് തന്നെയാണ് പോലീസ് സേനക്ക് മൊത്തം മോശപ്പേരുണ്ടാക്കിയ ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം വേണ്ടെന്ന് സർക്കാർ തീരുമാനിക്കാൻ കാരണം. രണ്ടുതവണ പോലീസ് വാസുദേവന്റെ മകൻ വിനീഷിന്റഎ മൊഴിയെടുത്തിരുന്നു. രണ്ടുതവണയും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. പോലീസ് വ്യാജമായിട്ടാണ് മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ് പറഞ്ഞിരുന്നു. വിനീഷിന്റെ വെളിപ്പെടുത്തലാണ് പോലീസിന് കൂടുതല്‍ തിരിച്ചടിയായത്. വരാപ്പുഴ സംഭവത്തിൽ ആലുവ റൂറൽ എസ്പി അടക്കമുള്ളവർക്കെതിരെയുള്ള ലോകായുക്തയിൽ പരാതിയെത്തിയിരുന്നു. തുടർന്ന് സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയ്ർ‍മാനും വരാപ്പുഴ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

കസ്തൂരി രംഗന്‍ വീണ്ടും: ആശങ്കകള്‍ വിട്ടുമാറാതെ ഇടുക്കി, സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം

നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യ മോചിതമായി!! സാമ്പത്തിക വളർച്ചയിൽ ലോകബാങ്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police investigation for Sreejith custodial death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്