ശ്രീജിത്തിന്‍റെ മരണം; അന്വേഷണം തുടങ്ങിയതായി പ്രത്യേക അന്വേഷണ സംഘം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴയില്‍ വീടുകയറി ആക്രമണത്തിന് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി എസ്.ശ്രീജിത്ത്. ഇന്നലെ സജിത്തിന്‍റെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

sreejith

അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല, അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് പൊലീസ് മേധാവിക്കും കോടതിക്കും സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും. കോടതിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം നടത്തുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് സുമേഷ് എന്നയാളുടെ കൈ ഒടിഞ്ഞ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭവമാണിതെന്നാണ് അറിഞ്ഞത്. ഇതേ കുറിച്ചും അന്വേഷിക്കും.

പ്രതികള്‍ ആരാണെങ്കിലും സത്യസന്ധമായ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത അന്വേഷണം തന്നെയുണ്ടാവും. മൊഴികളിലെ വൈരുദ്ധ്യങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാ അന്വേഷണ വിധേയമാക്കും. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ആദ്യ അവലോകനം നടന്നിട്ടേയുള്ളു. ഒരു പാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. എല്ലാ കാര്യങ്ങളും നീതിയുക്തമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീട്ടിലും വരാപ്പുഴ പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ജി ശേഖരിച്ചു. എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് ഐ.ജി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sreejith death; special investigation team will handle the case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്