അറസ്റ്റിലായ മണിക്കുട്ടന്‍റെ രാഷ്ട്രീയ നിലപാടിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു..പാര്‍ട്ടി ??

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : ശ്രീകാര്യത്ത് വെട്ടേറ്റു മരിച്ച ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളായ മണിക്കുട്ടന്റെ പാര്‍ട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ രാജേഷിന്റ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചിരുന്നു. പ്രദേശവാസികള്‍ക്കിടയില്‍ വ്യക്തിപരമായ പ്രശ്‌നം നില നില്‍ക്കുന്നുണ്ടായിരുന്നു. അതാവാം രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാജേഷിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് അറിയിച്ചിരുന്നു. മുഖ്യപ്രതികളിലൊരാളായ മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ണണിക്കുട്ടന്റെ അച്ഛന്‍ ഐഎന്‍ടിയുസിക്കാരനാണെന്നും കോടിയേരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോടിയേരിയുടെ വാദത്തിന് മറുപടിയുമായി എംഎം ഹസന്‍ രംഗത്തെത്തിയിരുന്നു.

Arrest

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വീനരാണ് മണിക്കുട്ടനെന്നാണ് ഹസന്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും ഹസന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. അറസ്റ്റിലായ പ്രതികളെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

English summary
Manikuttan's political stand is still controversial.
Please Wait while comments are loading...