• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

Google Oneindia Malayalam News

കൊച്ചി: ശ്രീനാഥ് ഭാസി വിഷയത്തില്‍ നടന്‍ മമ്മൂട്ടി നടത്തിയ പ്രതികരണം വൈകി വന്ന വിവേകത്തിന്റെ അടിസ്ഥാനത്തിലെന്ന് നിര്‍മാതാവും ഫിലി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായി ലിബര്‍ട്ടി ബഷീര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.

മുന്‍പ് തിലകനും തിലകന് ഒപ്പം സഹകരിച്ചവരും വിലക്ക് നേരിട്ടപ്പോള്‍ മമ്മൂട്ടി ഒരു സഹായവും ചെയ്തിട്ടില്ല എന്നും അദ്ദേഹം തുറന്നടിച്ചു. വിനയന്‍ വിഷയം വന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ കൊടുത്തതിന്റെ പേരില്‍ തന്റെ തിയേറ്റര്‍ ആറ് മാസം അടച്ചിട്ടിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

മമ്മൂക്ക എന്ന വ്യക്തിക്ക് വൈകി വന്ന വിവേകമാണ്. കാരണം ഒമ്പത് വര്‍ഷം മുന്‍പ് തിലകനും തിലകന്റെ പടത്തില്‍ അഭിനയിച്ച് കൊണ്ടിരുന്നവരും വിലക്ക് നേരിട്ടിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് കുറച്ച് പടങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. വിനയന്റെ കാര്യവും പലപ്പോഴും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.

'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

2

ആ സമയത്ത് ഫെഡറേഷന്‍ എന്ന സംഘടനയുള്ളത് കൊണ്ടാണ് വിനയന്‍ പിടിച്ച് നിന്നതും വിനയന്റെ പടം നമ്മള്‍ കളിപ്പിച്ച് തരാം എന്ന് പില്‍ക്കാലത്ത് സംഘടനാപരമായി അതിന് വേണ്ടി ഞാന്‍ സമരം ചെയ്തിട്ടുണ്ട്. എന്റെ തിയേറ്റര്‍ ആറ് മാസത്തോളം പൂട്ടിയിടാനുള്ള സാഹചര്യമുണ്ടായി. ആ സമയത്ത് മമ്മൂക്കയുടെ പിന്നാലെ എന്തെങ്കിലും കോംപ്രമൈസ് ചെയ്യാന്‍ വേണ്ടി ആവുന്നത്ര നടന്നിട്ടും മമ്മൂക്ക ഇടപെട്ടിട്ടില്ല.

ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍

3

ഇപ്പോള്‍ മമ്മൂക്ക ഇക്കാര്യത്തില്‍ ഇടപെടുമ്പോള്‍ അന്ന് മമ്മൂക്ക എവിടെ പോയിരുന്നു. ഇപ്പോള്‍ എന്താണ് മമ്മൂക്കക്ക് പ്രത്യേകമായൊരു വിവേകം വന്നത്. ഇത് തെറ്റാണ് എന്നുള്ളത്. അന്ന് ഈ വിനയന്റെ കാര്യത്തില്‍, തിലകന്റെ കാര്യത്തില്‍ അതുപോലെ പല ആള്‍ക്കാരുണ്ട്. രഞ്ജിത് പടം എടുത്തിട്ട് രഞ്ജിതിനേയും ബാന്‍ ചെയ്തിട്ടുണ്ട്. മമ്മൂക്കയെ വര്‍ഷങ്ങളായി അറിയുന്ന ആളാണ്. ഇങ്ങനത്തെ കാര്യങ്ങളില്‍ നമ്മള്‍ സാധാരണ പത്രക്കാരോടോ ചാനലുകാരോടോ പ്രതികരിക്കാറില്ല.

'പ്രദീപാണ്.... നൈറ്റ്‌ ഡ്യൂട്ടിയിലാണ്...'; ദുബായ് ബിഗ് ടിക്കറ്റില്‍ 44 കോടി കിട്ടിയ മലയാളിയുടെ ആദ്യപ്രതികരണം'പ്രദീപാണ്.... നൈറ്റ്‌ ഡ്യൂട്ടിയിലാണ്...'; ദുബായ് ബിഗ് ടിക്കറ്റില്‍ 44 കോടി കിട്ടിയ മലയാളിയുടെ ആദ്യപ്രതികരണം

4

എന്തോ ദൗര്‍ഭാഗ്യത്തില്‍ മമ്മൂക്ക പ്രതികരിച്ച് പോയി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സംഭവിച്ച് അവര്‍ക്ക് ഇവരുടെ പരാതിയോ മാപ്പ് കൊടുത്തതോ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. കണ്ടമാനം പ്രൊഡ്യൂസേഴ്സിന്റെ പരാതികള്‍ അവര്‍ക്ക് ശ്രീനാഥ് ഭാസിക്കെതിരെ ലഭിച്ചിട്ടുണ്ട്. കറക്ടായി അഭിനയിക്കുന്നില്ല, അഡ്വാന്‍സ് വാങ്ങി കൂടുതല്‍ ചോദിക്കുന്നു ഇങ്ങനത്തെ ഒരുപാട് പരാതികളുണ്ട്.

5

ഈ ഒരു ചാന്‍സ് കിട്ടിയ സമയത്ത് അവര്‍ ഇവനെ കേറി പിടിച്ചു എന്ന് മാത്രമേ ഉള്ളൂ. അത് താല്‍ക്കാലികം മാത്രം. ഇപ്പോള്‍ പെന്‍ഡിംഗായിട്ടുള്ള പടങ്ങള്‍ അഭിനയിച്ച് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായിട്ട് ആ നിരോധനം പിന്‍വലിക്കും. അതില്‍ സംശയമില്ല. അല്ലാതെ കാലാകാലം ശ്രീനാഥ് ഭാസിയെ നിരോധിക്കില്ല. ഇപ്പോള്‍ ആറേഴ് പടങ്ങള്‍ തീര്‍ക്കാനുണ്ട്. അത് തീര്‍ക്കാതെ പുതിയ പടങ്ങള്‍ ചെയ്യേണ്ട.

6

ശ്രീനാഥ് ഭാസിക്ക് നല്ല നടപ്പിന് പോകാനുള്ള ഒരു ചാന്‍സാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. അത് ഈ പടങ്ങള്‍ തീര്‍ത്ത് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായിട്ട് നിരോധനം പിന്‍വലിക്കും. പൊലീസ് കേസെടുത്ത സ്ഥിതിക്ക് മജിസ്ട്രേറ്റ് ഇടപെട്ടാല്‍ മാത്രമെ അത് പിന്‍വലിക്കാന്‍ പറ്റൂ. അല്ലാതെ കോടതി പറഞ്ഞാല്‍ കേസ് പിന്‍വലിക്കാന്‍ പറ്റില്ല. ആര്‍ട്ടിസ്റ്റായാലും ടെക്നീഷ്യന്‍മാരായാലും എല്ലാഭാഗത്തും വിവേചനം ഉണ്ട്. അതില്ല എന്ന് പറയുന്നില്ല.

English summary
Sreenath Bhasi Controversy: Producer Liberty Basheer lashes out Actor Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X