പോലീസിലെ ചേരിപ്പോര് അന്വേഷണത്തെ ബാധിക്കുന്നു!! ജനങ്ങളുടെ ആശങ്കയെ പരിഹസിച്ച് ശ്രീനിവാസന്‍

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിലെ ചേരിപ്പോര് കേസ് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് പ്രമുഖ നടനായ ശ്രീനിവാസന്‍ ആശങ്ക പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവെയാണ് അദ്ദഹം ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ചത് അങ്ങേയറ്റത്തെ കാടത്തമാണെന്നും സിനിമാ മേഖലയില്‍ സംഭവിച്ചതിനാലാണ് ആളുകള്‍ ഇതു വലിയ വാര്‍ത്തയാക്കുന്നതെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്താണ് ഇത്ര വലിയ ആശങ്കയെന്നും അദ്ദേഹം ചോദിച്ചു.

ദിലീപ് അന്നു വിളിച്ചത്...നടിയെ ഒതുക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍...എല്ലാം ഉടന്‍ പുറത്തുവരും!!

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല!! മാധ്യമങ്ങള്‍ വേട്ടയാടുന്നു!! ഇതാണ് സത്യമെന്ന് കാവ്യ...

കാടത്തം

കാടത്തം

നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കാടത്തമെന്നാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്. സിനിമാ മേഖലയില്‍ ആയതുകൊണ്ടാണ് ഇത് ഇത്രയും വലിയ വാര്‍ത്തയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണത്തില്‍ ആശങ്ക

അന്വേഷണത്തില്‍ ആശങ്ക

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ശ്രീനിവാസന്‍ ആശങ്ക പ്രകടിപ്പിച്ചു. പോലീസിലെ ഇപ്പോഴത്തെ ചേരിപ്പോരാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

നടക്കാന്‍ പാടില്ലാത്തത്

നടക്കാന്‍ പാടില്ലാത്തത്

നടിക്കു നേരെയുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ ആര്‍ക്കും അവകാശമില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

നടിക്കൊപ്പം

നടിക്കൊപ്പം

ആക്രമിക്കപ്പെട്ട നടിക്ക് താന്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ആ കുട്ടിക്ക് എന്ത് ആവശ്യമുണ്ടായാലും തന്നെക്കൊണ്ട് ആവുന്നതാണെങ്കില്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വ്യക്തിതാല്‍പര്യം പ്രതിഫലിച്ചേക്കും

വ്യക്തിതാല്‍പര്യം പ്രതിഫലിച്ചേക്കും

കേസ് അന്വേഷണത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പ്രതിഫലിച്ചേക്കാമെന്ന് ശ്രീനിവാസന്‍ ആശങ്ക പ്രകടിപ്പിച്ചു. തന്റെ അടുത്തു സുഹൃത്തോ പ്രയോജനമുള്ളവരോ അന്വേഷണസംഘത്തിലുണ്ടെങ്കില്‍ തനിക്കു ഫേവറായ അന്വേഷണം വരും. ഈ കേസിലും അതാണ് നടക്കുന്നതെന്ന് സംശയമുണ്ട്. സുഹൃത്ത് ബന്ധം മാത്രമല്ല രാഷ്ട്രീയ താല്‍പര്യങ്ങള്‍ വരെ ഉണ്ടായേക്കും.

ജനങ്ങളുടെ ആശങ്കയെ പുച്ഛിച്ചു

ജനങ്ങളുടെ ആശങ്കയെ പുച്ഛിച്ചു

നടി ആക്രമിക്കപ്പെട്ടതില്‍ പൊതുജനങ്ങള്‍ പങ്കുവയ്ക്കുന്ന ആശങ്കകള്‍ ശ്രീനിവാസന്‍ പരിഹസിച്ചു തള്ളി. ആരാണ് ജനങ്ങള്‍ ? എന്നാല്‍പ്പിന്നെ പോലീസ് വേണോ, കേസ് ജനങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു.

അമ്മയേക്കാള്‍ സ്‌നേഹം

അമ്മയേക്കാള്‍ സ്‌നേഹം

താരസംഘടനയായ അമ്മയേക്കാള്‍ സ്‌നേഹമാണ് ജനങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട കുട്ടിയോടുള്ളത്. ഇത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. അതു തട്ടിപ്പാണെന്നാണ് തനിക്കു തോ്ന്നുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

English summary
Sreenivasan response in actress attacked case.
Please Wait while comments are loading...