സുന്നികൾ കൊല്ലപ്പെടേണ്ടവരെന്ന് സലഫികൾ പറഞ്ഞോ? അവരുടെ രക്തവും സ്വത്തും അനുവദനീയമോ?
സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന അഫ്സലുല്‍ ഉലമാ പാഠ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ സുന്നി സംഘടനകളുടെ പ്രതിഷേധം. സര്‍ക്കാര്‍ ചിലവില്‍ സലഫിസം പ്രചരിപ്പിക്കുന്നതായി ആരോപണം.
കോഴിക്കോട്. സലഫികള്‍ അല്ലാത്തവരെല്ലാം അവിശ്വാസികളാണെന്നും അവരുടെരക്തവും സമ്പത്തുമെല്ലാം അനുവദനീയമാണെന്നുമുള്ള പാഠ പുസ്തകത്തിലെ പരാമര്‍ശം മുസ്ലീം സമുദായ സംഘടനകള്‍ക്കിടയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. കലിക്കറ്റ് സര്‍വ്വകലാശാലയുടെ അഫ്സലുല്‍ ഉലമ പാഠപുസ്തകത്തില്‍ സലഫിസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് സുന്നി സംഘടനകളുടെ പരാതി. സുന്നികള്‍ക്കെതിരെയുള്ള സലഫികളുടെ പ്രചരണത്തിന് ആക്കം കൂട്ടുന്ന രീതിയിലാണ് പാഠ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍.
സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമിന്‍ രചിച്ച കിത്താബുത്തൗഹീദ് എന്ന പുസ്തകത്തിലാണ് സുന്നി വിരുദ്ധ പരാമര്ശമള്ളതായി പറയുന്നത്. കോയക്കുട്ടി ഫാറൂഖിയാണ് പുസ്തകത്തിന്ടെ സംഗ്രഹം ചെയ്തിട്ടുള്ളത്. ഇദ്ദേഹം കേരളത്തിലെ പ്രമുഖനായ സലഫി നേതാവാണ്.

സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന രീതിയിലുള്ള പരാമര്‍ശമാണ് പാഠപുസ്തകത്തിലുള്ളത് എന്നാണ് സുന്നി സംഘടനകള്‍ പറയുന്നത്. ജാറങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണ്, സലഫികളെല്ലാത്തവരെല്ലാം മുഷ്രിക്കുകളാണെന്നും പുസ്തകത്തിലുണ്ട്. 1997ല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച പാഠ പുസ്തകമാണ് വീണ്ടും അഫ്സലുല്‍ ഉലമ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച വഹാബി സ്വാധീനമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് വീണ്ടും പാഠപുസ്തകം കോഴ്സില്‍ ഉള്‍പ്പെടുത്തിയെതെന്നും സുന്നി നേതാക്കള്‍ ആരോപിച്ചു.
ഹിന്ദുത്വ ഫാസിസ്റ്റ് ശകതികള്‍ മുസ്ലിം സമുദായത്തെ അക്രമിക്കുന്നതിന് സമാനമായാണ് സലഫിസ്റ്റുകള്‍ സുന്നികളെ നേരിടുന്നതെന്നും, സര്‍ക്കാര്‍ ചിലവില്‍ സലഫിസം പ്രചരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും എസ്എസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദാലി കിനാലൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുസ്തകത്തിലെ സുന്നി വിരുദ്ധ പരാമര്‍ശത്തിനെതിരെയും പാഠപുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍വ്വകലാശാല മാര്‍ച്ചിനൊരുങ്ങുകയാണ് സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications