എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ മോഷ്ടിക്കാനെത്തി...പക്ഷെ കൊണ്ടുപോയത്!! സംഭവം ആലപ്പുഴയില്‍

  • Written By:
Subscribe to Oneindia Malayalam

പൂച്ചാക്കല്‍ (ആലപ്പുഴ): ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടിയിരുന്ന ഉത്തരക്കടലാസുകള്‍ മോഷ്ടിക്കപ്പെട്ടു. തൈക്കാട്ടുശേരി എസ്എംഎസ്‌ജെ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന കാര്യം ആദ്യമറിഞ്ഞത്.
അലമാരയുടെ താഴ് തകര്‍ത്താണ് ഉത്തരമെഴുതേണ്ട പേപ്പറുകള്‍ കള്ളന്‍ കൊണ്ടുപോയത്. അഡീഷനല്‍ ഷീറ്റാണ് മോഷ്ടിക്കപ്പെട്ടത്.

1

ചോദ്യപേപ്പര്‍ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും കള്ളന്‍ വന്നതെന്നാണ് പോലീസും സ്‌കൂള്‍ അധികൃതരും സംശയിക്കുന്നത്. പൂച്ചാക്കല്‍ പോലീസും ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

2

വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം തുടങ്ങിയ കാര്യങ്ങള്‍ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടമായിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ചോദ്യക്കടലാസുകള്‍ ഈ അലരമാരയില്‍ ഉണ്ടായിരുന്നില്ല. ഉത്തരക്കടലാസുകള്‍ കൂടാതെ പ്രധാനാധ്യാപകന്‍റെ മേശവലിപ്പ് തകര്‍ത്ത് അതിലുണ്ടായിരുന്ന അഞ്ഞൂറിലധികം രൂപയും കള്ളന്‍ കൊണ്ടുപോയി.

English summary
sslc examination answer sheets robbed from school.
Please Wait while comments are loading...