കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം: ഇക്കുറിയും ഗ്രേസ് മാര്‍ക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രഖ്യാപിക്കും. ഇത്തവണവയും എസ്എസ്എല്‍സി, പ്ലസ് ടു 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഇല്ല.

വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണ ഉണ്ടാവില്ല. ഇക്കാര്യംഅറിയിച്ച് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

sslc

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പി ആര്‍ ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ പരിശോധിക്കാം. പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാന്‍ കഴിയും. വെബ്‌സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

അന്ന് ചുവപ്പില്‍ ..ഇന്ന് വെള്ളയില്‍...എങ്ങോട്ടാണ് ഈ സൗന്ദര്യത്തിന്റെ പോക്ക്.! സാരിയില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും ആണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.

എസ് എസ് എല്‍ സി ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്; മന്ത്രി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുംഎസ് എസ് എല്‍ സി ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്; മന്ത്രി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളും ആണുള്ളത്. കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പ്‌ളസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള സൗകര്യവുമുണ്ട്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

Recommended Video

cmsvideo
EP Jayarajan To Face Legal Action| മുഖ്യമന്ത്രിയെ രക്ഷിച്ച് ഇപി ജയരാജന്‍ പണി ഇരന്ന് വാങ്ങി| *Kerala

English summary
sslc exam result 2022: no grace mark added in sslc, plus two examination for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X