വിജയ ശതമാനത്തില്‍ കുറവ്!! നൂറുമേനിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നേറ്റം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലത്തില്‍ നേരിയ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 96.59 ആയിരുന്നു വിജയ ശതമാനം. ഇത്തവണ 95.98 ശതമാനം വിജയം നേടാനേ കഴിഞ്ഞിട്ടുള്ളു.

അതേസമയം നൂറു മേനി വിജയത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 377 സര്‍ക്കാര്‍ സ്‌കൂളുകളായിരുന്നു നൂറ് മേനി വിജയം നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് മേനി വിജയം സ്വന്തമാക്കി.

sslc

4,73,803 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 4,57, 654 പേര്‍ വിജയിച്ചു. 27,879 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 4, 55, 453 വിദ്യാര്‍ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 4,37156 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. 20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്.

English summary
sslc exam result percentage.
Please Wait while comments are loading...