കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

Google Oneindia Malayalam News

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞും ഉദ്ഘാടനം നടക്കാത്ത വിദ്യാനഗര്‍ സ്റ്റേഡിയം സ്‌ക്വയര്‍ ഉടന്‍ തുറന്ന് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. ഇതിന്റെ നടത്തിപ്പിനെച്ചൊല്ലി നഗരസഭയും ടൂറിസം വകുപ്പും തമ്മിലുണ്ടായ തര്‍ക്കമാണ് ഉദ്ഘാടനം നീണ്ടുപോകാനിടയാക്കിയത്.വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് കാസര്‍കോട് നഗരസഭയുടെ സ്ഥലത്ത് ഡി.ടി.പി.സി.യാണ് കെട്ടിടവും അനുബന്ധ സൗകര്യവുമൊരുക്കിയത്.

നൂറിലേറെ കളവ് കേസുകളില്‍ പ്രതിയായ ഇരിട്ടി സ്വദേശി കുമ്പളയില്‍ അറസ്റ്റില്‍നൂറിലേറെ കളവ് കേസുകളില്‍ പ്രതിയായ ഇരിട്ടി സ്വദേശി കുമ്പളയില്‍ അറസ്റ്റില്‍

റസ്റ്റോറന്റ് അടങ്ങുന്ന പ്രധാന കെട്ടിടത്തിന്റെയും കളിസ്ഥലത്തിന്റെയും നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിക്കേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഡി.ടി.പി.സി. കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എം.പി.യും ജില്ലയിലെ എം.എല്‍.എ.മാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു.

kasarcode

സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രയോജനം എത്രയും പെട്ടെന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നും വിഷയത്തില്‍ കാസര്‍കോട് നഗരസഭയുടെ നിലപാട് പോസിറ്റീവാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ നടത്തിപ്പിന്റെ കാര്യത്തില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ടൂറിസം വകുപ്പ് തുക വിനിയോഗിച്ചു എന്നത് കൊണ്ട് ഇത് ഇല്ലാതാകുന്നില്ല. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യും മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയും മന്ത്രിമാരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഫണ്ട് അനുവദിച്ചത്.

പിന്നീട് നഗരസഭക്ക് കുറവും ഡി.ടി.പി.സി.ക്ക് കൂടുതല്‍ വരുമാന പങ്കാളിത്തമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അത് സ്വീകാര്യമായിരുന്നില്ല. വിഷയം രമ്യമായി പരിഹരിക്കണമെന്നത് കൊണ്ടാണ് തുല്യ പങ്കാളിത്തം എന്ന നിര്‍ദ്ദേശം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. ഇക്കാര്യം ഡി.ടി.പി.സി.യെ രേഖാ മൂലം നേരത്തെ അറിയിച്ചിട്ടുണ്ട്. അതിന് മറുപടി ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ നടത്തിപ്പ് ചുമതല നഗരസഭ തന്നെ ഏറ്റെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നതായും ബീഫാത്തിമ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

English summary
stadium squire will open soon in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X