കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രബോധകര്‍ക്കെതിരെ കേസ്, സംവരണത്തില്‍ വെള്ളം ചേര്‍ത്തു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ട എല്ലാപരിധിയും ലംഘിച്ചെന്നും ഇക്കാര്യത്തില്‍ തിരുത്തലും പരിഹാരവുമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം സംഘടനകളുടെ കോഓഡിനേഷന്‍ യോഗം മുന്നറിയിപ്പ് നല്‍കി. മുസ്്‌ലിം മത പ്രബോധകര്‍ക്കെതിരെ നിരന്തരം കേസ്സുകളെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സമുദായത്തെ അസ്വസ്ഥരാക്കുകയാണെന്ന് യോഗം വിലയിരുത്തിയതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ കോളജ് സ്മാര്‍ട്ടാവുന്നു, ഇനി ആജീവനാന്തം ഒറ്റ നമ്പര്‍, പുതിയ ഒപി ടിക്കറ്റ് സംവിധാനംമെഡിക്കല്‍ കോളജ് സ്മാര്‍ട്ടാവുന്നു, ഇനി ആജീവനാന്തം ഒറ്റ നമ്പര്‍, പുതിയ ഒപി ടിക്കറ്റ് സംവിധാനം

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശം ലംഘിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട സംയുക്ത സമിതി മുഖ്യമന്ത്രിയെ കാണും. ശക്തമായ നടപടി ഉണ്ടായില്ലെങ്കിലും യോജിച്ച ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.

sadikal

ഭരണഘട ഉറപ്പു നല്‍കുന്ന സാമൂഹ്യ സംവരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം അത്യന്തം ഗൗരവതരമാണ്. പട്ടികജാതി വര്‍ഗ പിന്നോക്ക ദളിത് ഈഴവ സമൂഹ്യ സംഘടനകളുമായി ചേര്‍ന്നു നിന്ന് നീതി നിഷേധത്തിന് എതിരെ നിയമ പരവും രാഷ്ട്രീയവുമായ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കും. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നോക്കക്കാരുടെ അവകാശം കവരുകയാണ്.

രാജ്യത്തെല്ലായിടത്തും ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമാക്കിയപ്പോള്‍ കേരളത്തില്‍ മാത്രം ആറായി നിജപ്പെടുത്തി. കെ.എ.എസ് രൂപീകരിച്ചപ്പോള്‍ പിന്നോക്ക സംവരണത്തില്‍ വെള്ളം ചേര്‍ത്തു. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ അധികാരത്തില്‍ നിന്ന് അകറ്റാനും ജോലികളില്‍ നിന്ന് പുറംതള്ളാനുമാണ് കരുനീക്കങ്ങള്‍. പിന്നോക്ക വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെ നീതിക്കായി പോരാടും

ഘട്ടം ഘട്ടംമായി മദ്യം നിരോധിക്കുന്ന മുന്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ച് കേരളത്തില്‍ മദ്യം സാര്‍വത്രികമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇതിനെതിരെ മഹല്ലുതലങ്ങളില്‍ ബോധവല്‍ക്കരണത്തോടൊപ്പം മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരുമായും സമാന മനസ്‌കരായ എല്ലാ വിഭാഗങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കും. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി

യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വിവിധ മുസ്്‌ലിം സംഘടനാ നേതാക്കളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി, ഉമ്മര്‍ ഫൈസി മുക്കം, പി.കെ ഹുസ്സയിന്‍ മടവൂര്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി, ഒ അബ്ദുറഹിമാന്‍, ടി ശാക്കിര്‍, സമദ് കുന്നക്കാവ്, ടി.കെ അഷ്‌റഫ്, സി.പി കുഞ്ഞിമുഹമ്മദ്, ടി.കെ അബ്ദുല്‍ കരീം, പ്രൊഫ.ഇ അബ്ദുല്‍ ഹമീദ്, എന്‍.കെ അലി, ഡോ.പി.ടി സെയ്തുമുഹമ്മദ്, കെ കുട്ടി അഹമ്മദ് കുട്ടി, എം.സി മായിന്‍ഹാജി സംസാരിച്ചു.

English summary
state government do not consider muslim says muslim groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X