കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കലോത്സവം; കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍; അവസാനദിനം ഇഞ്ചോടിഞ്ച് പോരാട്ടം

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ 808 പോയന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മുന്നിലെത്തി. കണ്ണൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ കുതിപ്പ്. കണ്ണൂരിന് 802 പോയന്റ് ഉണ്ട്. കലോത്സവത്തിന്റെ തുടക്കം മുതല്‍ കണ്ണൂരായിരുന്നു പോയന്റ് പട്ടികയില്‍ മുന്നില്‍.

എന്നാല്‍ നാലാം ദിനം കത്തിക്കയറിയ കോഴിക്കോട് അവസാനദിനം ബാക്കിയിരിക്കെ ഒന്നാമതെത്തുകയായിരുന്നു. ഇന്നാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാനദിനം. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങള്‍ ഉണ്ട്. അതിനാല്‍ കിരീടം ആര്‍ക്ക് എന്ന് അറിയാന്‍ അവസാന ഇനത്തിന്റേയും ഫലം വരേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സമാപന സമ്മേളനം.

1

നാലാം ദിനം കോഴിക്കോടിന്റ കുതിപ്പിന് ഊജര്‍ജമായത് നാടകം, തിരുവാതിര, സംഘനൃത്തം എന്നിവയുടെ മത്സരഫലങ്ങളാണ്. അതേസമയം കഴിഞ്ഞ ദിവസം കലോത്സവത്തില്‍ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞിരുന്നു. ഇതാദ്യമായാണ് കോടതി അപ്പീലുമായി വരുന്നവരുടെ മത്സരഫലം സംസ്ഥാന കലോത്സവത്തില്‍ തടയുന്നത്.

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

2

അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്‌കൂള്‍ എന്ന നേട്ടത്തില്‍ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂളിന് വെല്ലുവിളിയുമായി മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാമത് എത്തി. കഴിഞ്ഞ ഒമ്പത് തവണയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം.

'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍

3

തുടര്‍ച്ചയായ 10 ാം കിരീടം ലക്ഷ്യമിട്ടാണ് ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അവസാന ലാപ്പിലെ മുന്നേറ്റം. കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത്, 19 തവണ. കിരീടം നേടി ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് നേടിയതും കോഴിക്കോടാണ്. എട്ട് തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി വേദിയൊരുക്കിയ ചരിത്രവും കോഴിക്കോടിന് ഉണ്ട്.

തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധിതേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി

4

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്. തൃശൂരും എട്ട് തവണ വേദിയായിട്ടുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. 14,000-ത്തോളം വിദ്യാര്‍ത്ഥികളാണ് 239 ഇനങ്ങളിലായി മത്സരിക്കുന്നത്.

English summary
state school kalolsavam 2023: Kozhikkode overtakes Kannur in point table
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X