കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവം പൊടിപൊടിക്കുന്നു, സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പകുതി പിന്നിട്ടപ്പോള്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 447 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഒന്നാമത്. 442 പോയിന്റുമായി മലപ്പുറവും 440 പോയിന്റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ജനപ്രിയ ഇനമായ മിമിക്രിയും മോണോആക്ടും ശരാശരി നിലവാരത്തില്‍ ഒതുങ്ങിയത് നിരാശയായപ്പോള്‍ നൃത്തം മികവുള്ളതായി. വേദികളുടെ സജ്ജീകരണത്തിലെ പോരായ്മകള്‍ വ്യാഴാഴ്ചയും കല്ലുകടിയായി. അതിനാല്‍ തന്നെ പല പരിപാടികളും വൈകിയാണ് ആരംഭിച്ചത്. അപ്പീലുകളുടെ പ്രളയവുമായി എത്തിയ കേരള നടനം മികവ് പുലര്‍ത്തി.

School Youth Festival

അതിനിടയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടനം മത്സരത്തിനിടെ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനാല്‍ സംഘാടകര്‍ അഞ്ച് കുട്ടികളെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് പ്രധാനവേദി പ്രതിഷേധത്തില്‍മുങ്ങി. തുടര്‍ന്ന് മാനുഷിക പരിഗണയില്‍ മത്സരത്തിന് ശേഷം കുട്ടികള്‍ക്ക് വേദിയില്‍ പ്രകടനം നടത്താന്‍ അവസരം നല്‍കാമെന്ന ഡിപിഐ ഡോ ജയയുടെ ഉറപ്പോടെ രംഗം ശാന്തമായി.

കലോത്സവത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച നാടകം, മാര്‍ഗംകളി, ചവിട്ട്‌നാടകം, ഓട്ടന്‍തുള്ളല്‍, കഥകളി തുടങ്ങിയ മത്സരങ്ങളാണ് നടക്കുക. സമയക്രമം പാലിക്കാന്‍ വെള്ളിയാഴ്ചയെങ്കിലും കഴിഞ്ഞാല്‍ നന്ന്.

English summary
By morning on Friday - the fourth day of the 56th Kerala School Kalolsavam - Palakkad district was leading the pack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X