സ്റ്റേഷൻ കടവു പാലം ഉദ്ഘാടനം; കെഎസ്ആർടിസി ബസ്സ് സർവ്വീസുകൾ ആരംഭിയ്ക്കും

  • Posted By: Desk
Subscribe to Oneindia Malayalam

പറവൂർ: പുത്തൻവേലിക്കര സ്റ്റേഷൻ കടവു പാല ഉദ്ഘാടനത്തോടെ കെ.എസ് ആർ ടി സി കൊടകര -മാള പറവൂർ -എറണാകുളം ജെട്ടി റൂട്ടിൽസർവിസു തുടങ്ങും. പറവൂർ, മാള ഡിപ്പോകളിൽ നിന്നുമാണ് ബസ്സുകൾ ഓടിയ്ക്കുക. മൂന്നു വീതം ബസ്സുകളാണ് രണ്ടു ഡിപ്പോകളിൽ നിന്നും സർവ്വീസു നടത്തുക.20 മിനിറ്റോ അരമണിയ്ക്കു റോയിടവിട്ടു സർവിസു തുടങ്ങാനാണ് കെഎസ്ആർടിസി ആലോചിയ്ക്കുന്നതു.

കൊടകര എറണാകുളം സർവീസുകൾക്കു പുറമെ ഇടയ്ക്കു മാള പറവൂർ ഷട്ടിൽ സർവ്വീസും കെ എസ് ആർ ടി സി നടത്തും. പൊയ്യ മുതൽ പുത്തൻവേലിക്കര മാനഞ്ചേരിക്കുന്നുവരെയുള്ള റോഡ് മോശമാണ്. അതുപോലെ തന്നെ വിപി തുരുത്തിലെ റോഡും തകർന്ന നിലയിലാണ്. വിപി തുരുത്ത് പാലവും ഗതാഗത തടസ്സമുണ്ടാക്കുമോയെന്ന ആശങ്കയും കെ.എസ് ആർ ടി സി അധികൃതർക്കുണ്ട്.

kada

ഇതോടൊപ്പം തുരുത്തി പ്പുറം ഭാഗത്തുള്ളവർക്കും കണക്കൻക്കടവു, ഇളന്തിക്കര പ്രദേശത്തുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള സർവ്വീസുകൾ കൂടി വേണമെന്നുള്ള ആവശ്യവും ശക്തമാണ്. കൊടുങ്ങല്ലൂരിൽ നിന്നും കോട്ട പാലം വഴി പുത്തൽവേലിക്കര വിപി തുരുത്ത് വഴി പറവൂരിലേക്കു സർവ്വീസു തുടങ്ങിയാൽ തുരുത്തിപ്പുറം, തുരുത്തുര്, ചാത്തേടം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്കു പ്രയോജനകരമാവും. അതോടൊപ്പം പറവൂരിൽ നിന്നും കണക്കൻക്കടവിലേക്കു സർവ്വീസു തുടങ്ങിയാൽ ഇളന്തിക്കര, കണക്കൻക്കടവു പ്രദേശത്തെ ജനങ്ങൾക്കു സൗകര്യപ്രദമാവും. മാള, പറവൂർ ഡിപ്പോകളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ കെ എസ് ആർ ടി സി ചീഫ് ഓഫീസ്സിലേക്കു അയച്ചിട്ടുണ്ടു. ആവശ്യത്തിന് ബസ്സും ജീവനക്കാരെയും ചീഫ് ഓഫിസ്സിൽ നിന്നും അനുവദിച്ചാലെ സർവ്വീസുകൾ തുടങ്ങാൻ കഴിയൂ.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
station kadavu bridge inauguration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X