മാറ്റിവച്ചിട്ടുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള സമയമല്ല; കോവിഡ് പഠിപ്പിച്ച പാഠങ്ങൾ
കോവിഡ് വരാത്ത ആളുകൾ പലരും വിചാരിക്കുന്നത് ഇത്തരത്തിൽ നമുക്ക് ഒരുപാട് സമയം ലഭിക്കുമെന്നാണ്
നാല് മാസം മുൻപ് ജനുവരിയിലാണ് എനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഒരു മാധ്യമ പ്രവർത്തകനായതുകൊണ്ട് തന്നെ നിരവധി ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നതുകൊണ്ട് വാഹനമില്ലാത്തതിനാൽ ബസിനെയും ഓട്ടോയെയും ആശ്രയിക്കേണ്ടി വരുന്നതുകൊണ്ട് കോവിഡ് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ രോഗ ഉറവിടവും എനിക്ക് അറിയാൻ സാധിച്ചില്ല. എന്റെ അറിവിൽ പോസിറ്റീവായ ആരുമായും എനിക്ക് കോൺഡാക്ട് ഇല്ലായിരുന്നു.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍
എന്നാൽ ബസിലുൾപ്പടെ സോഷ്യൽ ഡിസ്റ്റൻസൊന്നും അത്ര സാധ്യമല്ലായിരുന്നു. അത് കെഎസ്ആർടിസിയിലാണെങ്കിലും അങ്ങനെ തന്നെ. റിസ്ക് ഏറെയുള്ള സാഹചര്യമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പനി വന്നു, പിന്നെ ക്ഷീണമായി. പിറ്റേദിവസം ചെന്ന് സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. പിന്നീട് ഹെൽത്തീന്ന് അടക്കം വിളിച്ച് എന്തൊക്കെ ചെയ്യണമെന്ന നിർദേശവും നൽകി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ പനി മാറിയെങ്കിലും ക്ഷീണമായിരുന്നു വില്ലൻ. കോവിഡ് പോസിറ്റീവായ സമയത്ത് അടുപ്പമുള്ളവരൊക്കെ പറഞ്ഞൊരു കാര്യം തിരക്കുള്ള ജീവിതത്തിൽ ഇത്രയും ദിവസങ്ങൾ ഒന്നിച്ച് കിട്ടുമ്പോൾ അത് പാഴാക്കി കളയരുതെന്നായിരുന്നു. ഞാനും ആ രീതിയിലൊക്കെ കാര്യങ്ങൾ പ്ലാൻ ചെയ്തു. കുറെ വായിക്കാനിരുന്ന പുസ്തകങ്ങൾ വായിച്ച് തീർക്കണം, സിനിമകൾ കണ്ടു തീർക്കണം. കൃത്യസമയത്ത് ഭക്ഷണവും കിട്ടും.
എന്നാൽ നമ്മൾ വിചാരിക്കുന്നതുപോലെയല്ല. ഒരു സാധനം വായിക്കാൻ പറ്റില്ല. പുസ്തകം എടുത്ത് വായിച്ച് തുടങ്ങുമ്പോൾ തന്നെ ഭയങ്കര തലവേദനയായിരുന്നു. ഫോൺ നോക്കി കഴിഞ്ഞാലും തലവേദന. അതുകൊണ്ട് തന്നെ ആരുമായും സംസാരിക്കാനും ചാറ്റ് ചെയ്യാനുമൊന്നും സാധിക്കില്ല. സിനിമ കാണലിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല.
കോവിഡ് വരാത്ത ആളുകൾ പലരും വിചാരിക്കുന്നത് ഇത്തരത്തിൽ നമുക്ക് ഒരുപാട് സമയം ലഭിക്കുമെന്നാണ്. പക്ഷെ അത് വന്നാൽ മനസിലാകും. ശരീരികമായി വല്ലാതെ ക്ഷീണം അനുഭവപ്പെടും. ജീവിതത്തിൽ ഇന്നേവരെ ശ്വാസംമുട്ടൽ ഇല്ലാതിരുന്ന ആളാണ്. എന്നാൽ അതിന്റെ ഭീകരത ഞാനറിഞ്ഞു. മൂക്കടപ്പ് ഒന്നും ഇല്ലെങ്കിലും മൂക്കിൽ ഒരു തടസം അനുഭവപ്പെടും. തുടർച്ചയായി പല രാത്രികളിലും ഉറക്കമുണ്ടാകില്ല.
പിന്നീട് നടത്തിയ മൂന്നാമത്തെ ടെസ്റ്റിലാണ് നെഗറ്റീവാകുന്നത്. റിവേഴ്സ് ക്വറന്റൈൻ പൂർത്തിയാക്കി. സാധാരണ ഓഫീസിലേക്ക് നടന്നാണ് പോകാറുള്ളത്. ഒന്നര കിലോമീറ്റർ മാത്രമാണ് താമസ സ്ഥലത്ത് നിന്നും ഓഫീസിലേക്ക് ഉള്ളത്. നടന്ന് നല്ല പരിചയമുള്ളതുകൊണ്ട് 20 മിനിറ്റിലേക്ക് എത്താവുന്നതേയുള്ളു. എന്നാൽ ഭേദമായതിന് ശേഷം അഞ്ച് മിനിറ്റ് നടന്നാലും ഒട്ടും പറ്റാത്ത അവസ്ഥയിലേക്ക് ശരീരമെത്തി. വല്ലാതെ കിതക്കും.
ഞാൻ വിചാരിച്ചിരുന്നത് എന്റെ പ്രായത്തിലൊക്കെയുള്ള ഒരാൾക്ക് സാധാരണ പനി പോലെ വന്ന് പോകുമെന്നാണ്. പക്ഷെ അങ്ങനെയല്ല അവസ്ഥ. പനിയിൽ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു അസുഃഖം തന്നെയാണിത്. വിവരിക്കാൻ പറ്റാത്ത ശാരീരികമായ പല ബുദ്ധിമുട്ടുകളുമുണ്ടാകും. കോവിഡിന് മുൻപുള്ള നമ്മളല്ല ഇപ്പോഴുള്ളതെന്ന് തിരിച്ചറിയാൻ പറ്റും. മാറ്റിവച്ചിട്ടുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള സമയമല്ലിത്. അതിജീവിക്കുകയെന്നത് തന്നെയാണ് പ്രധാനം.
കോവിഡിന് മുൻപുള്ള സാഹചര്യങ്ങളിലേക്ക് മടങ്ങി പോക്ക് അത്ര എളുപ്പമല്ല. പിന്നെ ഇപ്പോൾ ഇച്ചിരിയുംകൂടെ ശ്രദ്ധിക്കാൻ തുടങ്ങി. സാനിറ്റൈസറും മാസ്ക്കുമെല്ലാം ഉപയോഗിക്കുന്നതോടൊപ്പം തന്നെ തിരക്കുള്ള കടകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും മാറി നിക്കും. അതേപോലെ തന്നെ കോവിഡിനെ അത്ര സീരിയസായി കാണാത്തവരോട് ദേഷപ്പെട്ട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ബസിലൊക്കെ യാത്ര ചെയ്യുമ്പോഴടക്കം. സീരിയസായി കണ്ട് സമീപിച്ച് കഴിഞ്ഞാൽ മാത്രമേ ഇതിനെ താരണം ചെയ്യാൻ സാധിക്കൂ.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications