• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ട് സംസ്ഥാനങ്ങള്‍, രണ്ട് തവണ കോവിഡ് പോസിറ്റീവ്; ധീരമായി നേരിട്ടു, അനൂപ് അനുഭവങ്ങള്‍ പറയുന്നു

കോവിഡിന്‍റെ തുടക്ക കാലത്ത് ചെന്നൈയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറാമാനായി ജോലിയെടുത്ത് വരികയായിരുന്നു. ആദ്യ ഘട്ടത്തില്‍ കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈയില്‍ തന്നെ തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചിരുന്നെങ്കിലും അപ്പോഴേക്കും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ജോലി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലേക്ക് മാറി. എന്നാലും ഒരു ടിവി ചാനല്‍ എന്ന നിലയില്‍ അത് വളരെ വെല്ലുവിളിയേറിയ സാഹചര്യമായിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കാന്‍ തുടങ്ങി. അങ്ങനെ പാസ് മുഖേന കേരളത്തില്‍ എത്താന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടായി.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും കോവിഡ് പ്രതിസന്ധിയും;രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രതീക്ഷകളിങ്ങനെപ്രകടനപത്രികയിലെ വാഗ്ദാനങ്ങളും കോവിഡ് പ്രതിസന്ധിയും;രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രതീക്ഷകളിങ്ങനെ

അങ്ങനെ മറ്റ് നിരവധി മലയാളികളോടൊപ്പം ഞങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ആദ്യ ദിനത്തില്‍ വളരെ വലിയ തിരക്കായിരുന്നു. ഇതൊന്ന് മാറിയിട്ട് പോവാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഫീല്‍ഡിലേക്ക് പോയി ചെറുതായി റിപ്പോര്‍ട്ട് ചെയ്യാനും ഇതിനിടയില്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും തമിഴ്നാട്ടിലും കേസുകള്‍ വര്‍ധിക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകകുയം ചെയ്തു. അതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഓഫീസില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

ചെറിയ പനി

അപ്പോഴാണ് ഒരു ദിവസം പെട്ടെന്ന് ചെറിയ പനി പിടിക്കുന്നത്. തലേ ദിവസം മഴയൊക്കെ ഉള്ളതിനാല്‍ അതുകൊണ്ടുള്ള പനിയാകുമെന്നായിരുന്നു ആദ്യ കരുതിയത്. എന്നാല്‍ വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചാല്‍ പരിശോധിക്കാമെന്ന് വിചാരിച്ചു. അപ്പോഴും റിസല്‍ട്ട് നെഗറ്റീവ് തന്നെയായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പരിശോധനയില്‍ റിപ്പോര്‍ട്ടറും കൂടെയുണ്ടായിരുന്നു. അതിനിടയില്‍ ഒരു പ്രധാനപ്പെട്ട കാര്യവും ഉണ്ടായി. ഒരു ഭാര്യയും ഭര്‍ത്താവും വന്ന് എന്നോട് സംസാരിച്ചു. അവരില്‍ ഭര്‍ത്താവിന് നേരത്തെ തന്നെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. സംസാരിക്കുമ്പോള്‍ മാത്രമാണ് അക്കാര്യം ഞാന്‍ അറിഞ്ഞത്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയായി. പിന്നീട് പരിശോധന പൂര്‍ത്തിയാക്കി റൂമിലേക്ക് മടങ്ങി.

പിറ്റേന്ന് ഏറെ വൈകിയിട്ടും പരിശോധനാ ഫലം വരാതായതോടെ നെഗറ്റീവ് ആണെന്നായിരുന്നു കരുതിയിരുന്നത്. അപ്പോഴാണ് ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നുള്ള ഒരു കോള്‍ വരുന്നത്. ഒന്ന് വെപ്രാളപ്പെട്ട് പോയെങ്കിലും പ്രതീക്ഷ നെഗറ്റീവ് എന്ന് തന്നെയായിരുന്നു. അവര്‍ കാര്യം പറയാതായപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു എന്താണ് റിസല്‍ട്ടെന്ന്. അങ്ങനെയാണ് അവര്‍ റിസല്‍ട്ട് പോസിറ്റീവ് ആണെന്ന് പറയുന്നത്. അപ്പോള്‍ ആദ്യം എന്‍റെ മനസ്സിലേക്ക് വരുന്നത് എന്‍റെ മൃതദേഹം ആണ്. നാട്ടിലേക്ക് ഒന്നും ഇനി പോവാന്‍ പറ്റില്ല, ഇവിടെ തന്നെ തീര്‍ന്നു, ബോഡി പോലും കൊണ്ട് പോവാന്‍ കഴിയില്ല എന്നൊക്കെയായിരുന്നു ചിന്തകള്‍. ഇന്നത്തെ പോലി കോവിഡ് പോസിറ്റീവിനെ അത്ര 'പോസിറ്റീവായി' എടുക്കുന്ന ഒരു സമയം കൂടിയായിരുന്നില്ല അതെന്ന് പ്രത്യേകം ഓര്‍ക്കണം. പിന്നീട് ആ ഒരു അവസ്ഥയില്‍ നിന്നും മാറാന്‍ കുറേ സമയം എടുത്തു.

പ്രൈവെറ്റ് ആശുപത്രിയില്‍

പ്രൈവെറ്റ് ആശുപത്രിയില്‍

പിന്നീട് നേരെ ഒരു പ്രൈവെറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. അപ്പോഴും വിവരം വീട്ടില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് പറഞ്ഞ ഏക കാര്യം 'ഞാന്‍ എങ്ങാനും ഇവിടെ വെച്ച് മരിച്ച് പോവുകയാണെങ്കില്‍ എന്‍റെ ബോഡി നാട്ടില്‍ എത്തിച്ചേക്കണം' എന്നതായിരുന്നു. പുള്ളിക്കാരന്‍ എന്നെ കുറെ സമാധാനിപ്പിക്കുകയൊക്കെ ചെയ്തു. ആശുപത്രിയില്‍ കഴിയുമ്പോള്‍ നല്ല പനിയായിരുന്നു. ണ്ടവേദനയും ജലദേഷവും ഉണ്ടായിരുന്നു. മറ്റുള്ളവരേത് പോലെ രുചിയും മണവും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പനി മാറിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതമായി എന്നെ ഡിസ്ചാര്‍ജ് ചെയ്ത് വിട്ടു. അതായിരുന്നു അവിടുത്തെ ഒരു രീതി. പരിശോധന നടത്തി നെഗറ്റീവ് ആയതിന് ശേഷം പുറത്ത് വിടുക എന്നതായിരുന്നില്ല അവിടുത്തെ സാഹചര്യം. എന്നാല്‍ ഓഫീസില്‍ ഉള്‍പ്പടെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയില്‍ തന്നെ കഴിഞ്ഞു.


ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരു കാരണവശാലും വീഡിയോ കോള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി നാട്ടിലേക്ക് വന്നു. വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടെന്ന് അറിയിച്ചതിന് തുടര്‍ന്ന് വീട്ടിലേക്ക് തന്നെ വരാനായിരുന്നു ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞത്. അങ്ങനെ നേരേ വീട്ടിലേക്ക് വന്നു. ആ ദിവസങ്ങളിലൊന്നും അമ്മയോടും അച്ഛനും ഉള്‍പ്പടെ ആരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. പതിനാല് ദിവസത്തെ ക്വാറന്‍റൈന്‍ ആയിരുന്നു നിര്‍ദേശിച്ചത്. അങ്ങനെ 5 ദിവസം കഴിഞ്ഞപ്പോഴാണ് ടെസ്റ്റിന് വരണമെന്ന് പറഞ്ഞ് വിളിക്കുന്നത്. അപ്പോഴൊക്കെ നാട്ടുകാരൊക്കെ വിചാരിച്ചിരുന്നത് നാട്ടില്‍ വന്ന് ക്വാറന്‍റൈനില്‍ കഴിയുകയാണെന്ന് മാത്രമായിരുന്നു. ചെന്നൈയില്‍ നിന്നും തനിക്ക് കോവിഡ് ബാധിച്ച വിവരം പലരും അറിയുമായിരുന്നില്ല.

ആംബുലന്‍സ്

ടെസ്റ്റ് കഴിഞ്ഞ് 5 ദിവസം കഴിഞ്ഞാണ് പരിശോധനാ ഫലം വരുന്നത്. അപ്പോള്‍ വീണ്ടും പോസിറ്റീവ്. പിന്നീട് ഹെല്‍ത്ത് ഡിപ്പാര്‍ഡ്ഡ് മെന്‍റില്‍ നിന്നുള്ള നിരവധി അന്വേഷണങ്ങള്‍ക്ക് ശേഷം ആംബുലന്‍സ് വിടാം എന്ന് അറിയിച്ചു. അപ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ വിവരം എങ്ങനെ അച്ഛനേയും അമ്മയേയും അറിയിക്കും എന്നതായിരുന്നു. പെട്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അവര്‍ മുകളിലേക്ക് ഓടിക്കയറിയേക്കാം. എന്നാലും ഞാന്‍ അവരെ വിളിച്ച് കാര്യം പറഞ്ഞു. കരച്ചിലും ബഹളമൊക്കെയായിരുന്നു.

രാത്രി 9 മണിയോടെയൊക്കെ ആംബുലന്‍സ് വരുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ഒരു ആറ് മണി കഴിഞ്ഞതോടെ ആംബുലന്‍സ് വന്നു. അപ്പോഴാണ് നാട്ടുകാരില്‍ പലരും വിവരം അറിയുന്നത്. അപ്പോള്‍ വേറെ ഒന്നും ആലോചിക്കാതെ ഓടി താഴത്തേക്ക് ഇറങ്ങി ആംബുലന്‍സില്‍ കയറി. അമ്മയും അച്ഛനുമൊക്കെ അവിടെ ടെന്‍ഷന്‍ അടിച്ച് ഇരിപ്പുണ്ടായിരുന്നു. അവരെയൊക്കെ സമാധാനിപ്പിച്ച് ഞാന്‍ ഹോസ്പിറ്റലില്‍ കയറി ഇരുന്നു. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് പോയത്. അതോടെ അറിയാത്തവര്‍ കൂടി വിവരം അറിഞ്ഞു. നാട്ടുകാരുടെ പ്രതികരണം പല തരത്തിലായിരുന്നു. ചിലരുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ പഞ്ചായത്തിലെ ആദ്യത്തെ കോവിഡ് രോഗിയായിരുന്നു ഞാന്‍. ഒരു പക്ഷെ നാട്ടുകാരുടെ പേടിയായിരിക്കാം.

നെഗറ്റീവ്

പാലക്കാട് മെഡിക്കല്‍ കോളേജിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്. പിന്നീട് അച്ഛനും അമ്മനും അവിടെ തന്നെ പരിശോധനക്ക് വന്നപ്പോള്‍ ഒരിക്കല്‍ അവരെ കണ്ട്. ചെന്നൈയില്‍ ഒരു റൂമില്‍ രണ്ട് രോഗികള്‍ ആയിരുന്നെങ്കില്‍ പാലക്കാട് ഒരു വലിയ ഹാളില്‍ അറുപതോളം ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരുമായി വലിയ സൗഹൃദത്തിലായി. ആ സഹൃദം ഇപ്പോഴും തുടരുന്നു. പിന്നീട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയില്‍ ഞാന്‍ നെഗറ്റീവായി, വീട്ടിലേക്ക് മടങ്ങി. ക്വാറന്‍റൈ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പിന്നീട് പുറത്തിറങ്ങിയത്. ഒരു കോവിഡ് രോഗി എന്ന നിലയില്‍ എനിക്ക് എല്ലാരോടും പറയാനുള്ളത് വൈറസ് പിടിപെടാതിരിക്കാന്‍ ഓരുരുത്തരും നോക്കുക എന്നുള്ളതാണ്. അതിനായി എല്ലാവരും സര്‍ക്കാര്‍ പറയുന്നു മാര്‍ഗ നിര്‍ദേശങ്ങല്‍ കര്‍ശനമായി പാലിക്കുക.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

cmsvideo
  Peak crossed; Covid transmission stabilising, says Centre

  English summary
  stories of strength: two-time covid-positive journalist Anoop, talks about his experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X