കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായകളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; മനേകാഗാന്ധിക്ക് പാഴ്‌സലും അയക്കും

  • By Vishnu
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് വരുകയാണ്. നായ്ക്കളുടെ അക്രമം ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത ഗതിയിലാണ്. പേവിഷ ബാധയുള്ള നായ്ക്കള്‍ വരെ മുനുഷ്യനെ ഓടിച്ചിട്ട് കടിക്കാന്‍ തുടങ്ങിയതോടെ പലരും സ്വന്തം മക്കളെ പുറത്തിറക്കാതായി.

കുട്ടികളും പ്രായമായവരുമടക്കം ദവസേന നിരവധി പേരാണ് നായ്ക്കളുടെ അക്രമത്തിനരയാകുന്നത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് വിനയായിരിക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി മേനകാ ഗാന്ധി നായ്ക്കളെ കൊല്ലാന്‍ പറ്റില്ലെന്നും കൊല്ലുന്നവര്‍ക്കെതിര കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് ആവര്‍ത്തിച്ച് പറയുന്നത്.

മനുഷ്യ ജീവനേക്കാള്‍ വലുതാണോ തെരുവ് നായ്ക്കളെന്ന ചോദ്യം ഉയര്‍ത്തി മനേകാ ഗാന്ധിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. കേരളാകോണ്‍ഗ്രസ് യുവജന വിഭാഗമാണ് മനേകാ ഗാന്ധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയായിരുന്നു പ്രതിഷേധം....

മനുഷ്യ ജീവന് വിലയുണ്ട്

മനുഷ്യ ജീവന് വിലയുണ്ട്

മനുഷ്യനെ അക്രമിക്കുന്ന തെരുവ്‌നായ്ക്കള കൈാന്നുടക്കരുതെന്ന മനേകാ ഗാന്ധിയുടെ നിലപാടിനെതിരെയായിരുന്നു യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം

നായ്ക്കളെ കൊന്നു

നായ്ക്കളെ കൊന്നു

പത്ത് തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി അതുമായി ജാഥ നടത്തിയാണ് പ്രതിഷേധിച്ചത്. മനേകാ ഗാന്ധിയുടെ ചിത്രത്തില്‍ ചെരുപ്പ് മാലയിട്ടും കോലത്തില്‍ ചീമുട്ടയെറിഞ്ഞും പ്രതിഷേധിച്ചു

മനേകാഗാന്ധിക്ക് പോസ്റ്റ്

മനേകാഗാന്ധിക്ക് പോസ്റ്റ്

നായ്ക്കളുടെ ജഡവുമായി പ്രകടനം നടത്തി ഒടുവില്‍ മനേകാ ഗാന്ധിയുടെ വിലാസമെഴുതി കോട്ടയം പോസ്റ്റോഫീസിന് മുന്നിലെത്തിച്ചു.

പോസ്‌റ്റോഫീസിന് മുന്നില്‍

പോസ്‌റ്റോഫീസിന് മുന്നില്‍

പോസ്‌റ്റോഫീസിന് മുന്നില്‍ നായ്ക്കളുടെ ജഡം ഉപേക്ഷിച്ച് യൂത്ത് ഫ്രണ്ട് പോയതോടെ അവസാനം നഗരസഭാ ജീവനക്കാരെത്തി ഇവയെ കുഴിച്ച് മൂടി.

പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തെരുവ് നായ്ക്കളെ കൊന്നതിന് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും. നായ്ക്കളുടെ ജഡം പുറത്തെടുത്ത് വ്യാഴാഴ്ച പോസ്റ്റുമാര്‍ട്ടം നടത്തും

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Stray dog attack Youth Friend protest against Maneka gandhi in Kottayam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X