കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ ഇറച്ചിയാക്കാമെന്ന് നിര്‍ദ്ദേശം... ലാലും രഞ്ജിനിയും എന്ത് പറയും

Google Oneindia Malayalam News

തിരുവനന്തപുരം: തെരുവ് നായ്ക്കളെ ആവശ്യമെങ്കില്‍ കൊല്ലാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ അവതാരകയും സിനിമ താരവും മൃഗസ്‌നേഹിയും ഒക്കെ ആയ രഞ്ജിനി ഹരിദാസ് രംഗത്ത് വന്നതിനെതിരെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്.

കേരളത്തില്‍ വികാരം രഞ്ജിനിയ്‌ക്കെതിരെയാണെങ്കില്‍ ദേശീയ തലത്തില്‍ അനുകൂലമാണ്. സിനിമാ താരങ്ങളക്കമുള്ളവര്‍ രഞ്ജിനിയ്ക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു.

എന്നാല്‍ നമ്മുടെ മനുഷ്യാവകാശ കമ്മീഷന് എന്താണ് ഇപ്പോള്‍ നിര്‍ദ്ദേശിയ്ക്കാനുള്ളതെന്നോ... തെരുവ് നായ്ക്കളെ ഇറച്ചിയാക്കി കയറ്റി അയയ്ക്കാമെന്ന്. രഞ്ജിനി ഇതിനോട് എങ്ങനെ പ്രതികരിയ്ക്കും?

നായ്ക്കളെ കൊല്ലരുത്

നായ്ക്കളെ കൊല്ലരുത്

തെരുവ് നായക്കളെ കൊല്ലരുത്. അവയെ ഉപദ്രവിയ്ക്കരുത് എന്നൊക്കെയാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. തെരുവ് നായ്ക്കളെ മാലിന്യം തീറ്റിച്ച് ഇങ്ങനെ പോറ്റണോ എന്നാണ് മോഹന്‍ലാല്‍ ചോദിയ്ക്കുന്നത്. എന്നാല്‍ എന്താണ് ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ അഭിപ്രായം?

തെരുവ് നായ്ക്കളെ ഇറച്ചിയാക്കാം

തെരുവ് നായ്ക്കളെ ഇറച്ചിയാക്കാം

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ഇറച്ചിയാക്കി വില്‍ക്കണം എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശം.

കയറ്റി അയയ്ക്കാം

കയറ്റി അയയ്ക്കാം

നമ്മുടെ നാട്ടില്‍ പട്ടിയിറച്ചി കഴിയ്ക്കുന്നവരില്ല. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ഏറെ

വിശിഷ്ടമാണ് ഭക്ഷണമാണിത്. അതുകൊണ്ട് ഇറച്ചിയാക്കി കയറ്റി അയയ്ക്കാമെന്നാണ് നിര്‍ദ്ദേശം.

ചീഫ് സെക്രട്ടറിയോട്

ചീഫ് സെക്രട്ടറിയോട്

സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ചികിത്സയും നഷ്ടപരിഹാരവും നല്‍കണം എന്നാണ് കമ്മീഷന്റെ മറ്റൊരു നിര്‍ദ്ദേശം.

മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ

മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ

മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം വഴി പന്നിയിറച്ചിയും മറ്റും ഇപ്പോള്‍ കയറ്റി അയക്കുന്നുണ്ട്. സമാനമായ രീതി പട്ടിയിറച്ചിയുടെ കാര്യത്തിലും സ്വീകരിയ്ക്കാമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.

വന്ധ്യംകരണം

വന്ധ്യംകരണം

തെരുവ് നായ്ക്കളെ വന്ധ്യം കരണത്തിന് വിധേയമാക്കാന്‍ എംഎല്‍എമാരുടേയും എംപിമാരുടേയും ഫണ്ടുകള്‍ ഉപയോഗിക്കാമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിയ്ക്കുന്നു.

 ബോയ്‌ക്കോട്ട് ചെയ്യുമോ

ബോയ്‌ക്കോട്ട് ചെയ്യുമോ

തെരുവ് നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ച കേരളത്തെ ബഹിഷ്‌കരിയ്ക്കണം എന്നാണ് സോഷ്യല്‍ മീഡിയകളല്‍ നടക്കുന്ന പ്രചാരണം.

വിശാലിന്റെ നിരാഹാരം

വിശാലിന്റെ നിരാഹാരം

തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ് നടന്‍ വിശാല്‍ ഉയര്‍ത്തുന്നത്. വിശാല്‍ ഇക്കാര്യത്തില്‍ നിരാഹാരസമരം നടത്താന്‍ പോവുകയാണ്.

English summary
Stray Dog Issue: Human Rights Commission's suggestion may make new controversy. Commission suggests that stray dogs can be butchered and export as meat to other countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X