പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുന്നു; യുഡിഎഫ് ഹര്‍ത്താല്‍, നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു....!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെരുവ് നായകളുടെ കടിയേറ്റ് മത്സ്യതൊഴിലാളി മരിച്ച പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുമന്നു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ കോണ്‍ഗ്രസ് പുല്ലുവിളയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കടല്‍ത്തീരത്ത് വച്ചാണ് ജോസ്‌ക്ലിനെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

നാട്ടുകാരും മരണമടഞ്ഞയാളുടെ ബന്ധുക്കളും റോഡ് ഉപരോധിക്കുകയണ്. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ തെരുവുനായയുടെ കടിയേറ്റ് മരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റോഡ് ഉപരോധിക്കുന്നത് അടക്കമുളള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

 തെരുവ് നായ ശല്ല്യം അതിരൂക്ഷം

തെരുവ് നായ ശല്ല്യം അതിരൂക്ഷം

തെരുവുനായ ശല്യം അതിരൂക്ഷമായ ഇവിടെ കഴിഞ്ഞ വര്‍ഷം നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞ ഷീലുവമ്മയുടെ വീടിന് അടുത്താണ് ജോസ്‌ക്ലിനും താമസിക്കുന്നത്.

 ഷീലുവമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം

ഷീലുവമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം

കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ് ഷീലുവമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ജോസ്‌ക്ലിന്‍ മത്സ്യബന്ധനം നടത്തിയിരുന്നത്.

 ആവശ്യമായ നടപടികള്‍ സ്വീകരിക്കും

ആവശ്യമായ നടപടികള്‍ സ്വീകരിക്കും

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതുമാണ്. എന്നാല്‍ വീണ്ടും മരണം സംഭവിക്കുകയായിരുന്നു.

 നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു

നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു

കഴിഞ്ഞ ദിവസം രാത്രി നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായി കിടന്ന ഇയാളെ നാട്ടുകാര്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

 വള്ളത്തില്‍ ഉറങ്ങാന്‍ പോകുമ്പോള്‍

വള്ളത്തില്‍ ഉറങ്ങാന്‍ പോകുമ്പോള്‍

ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകുന്നതിനായി വളളത്തില്‍ ഉറങ്ങാന്‍ പോകുമ്പോഴായിരുന്നു ജോസ്‌ക്ലിനെ നായകള്‍ കടിക്കുന്നത്.

 കീഴ്ത്താടി നായകള്‍ കടിച്ചെടുത്തു

കീഴ്ത്താടി നായകള്‍ കടിച്ചെടുത്തു

ഇയാളുടെ കീഴ്ത്താടി നായകള്‍ കടിച്ചെടുത്തിരുന്നു. കൂടാതെ കൈകളിലും കാലുകളിലും നായകള്‍ കടിച്ചതിന്റെ പാടുകളുമുണ്ട്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ചെന്നിത്തല നിരീക്ഷണത്തില്‍! നിരീക്ഷിക്കുന്നത് പിണറായിയുടെ രഹസ്യ പോലീസ്!കാരണം?കൂടുതല്‍ വായിക്കൂ

റിബ്ബണ്‍ കെട്ടിയ ലിംഗം!!!! വീടുകളിലെ ഐശ്വര്യത്തിന്റെ ചിഹ്നം!!! ലിംഗത്തെ ആരാധിക്കുന്ന ജനത...കൂടുതല്‍ വായിക്കൂ

English summary
Stray dog kills a man in Trivandrum; UDF announced harthal
Please Wait while comments are loading...