അതിശക്തമായ അകാശചുഴലി; കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷ്ദവീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. അതിശക്തമായ ആകാശച്ചുഴലിയില്‍പ്പെട്ടതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ലാന്‍ഡിംഗിനിടെ ചെറിയ അപകടവും സംഭവിച്ചു. ലാന്‍ഡിംഗിന്റെ അഞ്ച് മിനിറ്റ് മുമ്പായിരുന്നു അപകടം.
എന്നാല്‍ പൈലറ്റിന്റെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു ദുരന്തം ഒഴിവായി. ലാന്‍ഡിംഗിനിടെ ഉണ്ടായ ആഘാതത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് 11.30ഓടെയാണ് വിമാനം പുറപ്പെട്ടത്. കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.

വിമാനത്തിലെ യാത്രക്കാരനായ കവരത്തി എസ്‌ഐ അമീര്‍ ബിന്‍ മുഹമ്മദി, വിമാനത്തിലെ ഒരു എയര്‍ഹോസ്‌റ്റേഴ്‌സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എയര്‍ ഹോസ്റ്റസിന്റെ കൈ ഒടിയുകയും പൊലീസുകാരന്റെ തലയ്ക്കുമാണ് പരിക്കേറ്റത്.
രാജ്യദ്രോഹ കേസില്‍ ഐശ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ എത്തിയതായിരുന്നു കവരത്തി എസ്‌ഐ. വിമാനത്തില്‍ ആകെ 22 യാത്രക്കാരാണ് ഉണ്ടായത്. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഏര്‍പ്പാടാക്കും.












Click it and Unblock the Notifications