Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ന് നന്നാവും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ; വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ധാര്‍ഷ്ട്യം പരസ്യമായ രഹസ്യമാണ്. നേതൃത്വത്തെ പോലും അനുസരിക്കാത്തവരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ എന്നാണ് പൊതുവേ സംസാരം. ഇപ്പോഴിതാ ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തില്ല എന്ന പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മദ്ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്ത് വന്നിരിക്കുന്നു.

ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിപാര്‍ട്ട്‌മെന്റ് ഒരുക്കിയ ഫെയര്‍വെല്‍പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ എംഎ ഫിലോസഫി ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ശമീറുദ്ദീനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതിനെതിരെ കോളേജ് പ്രിന്‍സിപ്പളിനും തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലും ശമീറുദ്ദീന്‍ പരാതി നല്‍കിയിരുന്നു.

University College Trivandrum

എന്നാല്‍ വ്യാഴാഴ്ച പരാതി പിന്‍വലിക്കണമെന്നാവശ്യപെട്ട് യൂണിയന്‍ റൂമിനടുത്ത് ശമീറുദ്ദീനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. കോളേജില്‍ നിന്നും പുറത്തിറങ്ങിയാലും വെറുതെ വിടില്ലെന്നാണ് ഭീഷണി. മാത്രമല്ല, കോളേജിലെ വികലാംഗനായ വിദ്യാര്‍ത്ഥിയെയും പെണ്‍കുട്ടിയെയും മര്‍ദ്ദിച്ചെന്ന് കാണിച്ച് തനിക്കെതിരെ പകരാതിനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശമീറുദ്ദീന്‍ പറയുന്നു.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ശമീറുദ്ദീന്‍ ഉച്ചയ്ക്ക് ശേഷം അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തുന്നത്. അതുകൊണ്ടാണ് പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാതിരുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശമീറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷമാണ് കോളേജ് പ്രിന്‍സിപ്പലിനും കന്റോണ്‍മെന്റ് പോലീസ്‌റ്റേഷനിലും പരാതി നല്‍കിയത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ശമീറുദ്ദീന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പല്‍ വിയചന്ദ്രന്‍ പറഞ്ഞു. യൂണിയന്‍ ഓഫീസില്‍ തടഞ്ഞുവെച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണു, യദു, നന്ദ കിഷോര്‍, ആഷിഖ് എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+