കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് ആശങ്കക്കിടെ മലപ്പുറത്ത് ഡിഫ്റ്റീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു, നിപ്പാ വൈറസ് സംശയത്തില്‍ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിപ വൈറസ് ആശങ്കക്കിടടെ മലപ്പുറത്ത് ഡിഫ്റ്റീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ വളവന്നൂര്‍ സമത നഗറില്‍ ഡിഫ്റ്റീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. തൂമ്പില്‍ യാഹു ഹാജിയുടെ മകന്‍ മുഹമ്മദ് ബിന്‍ യഹ്‌യ(18)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ടത്.കഴിഞ്ഞ 13നാണ് യഹ് യ ക്ക് പനി തുടങ്ങിയത്.15 ന് തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ബാഫഖി യതീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറാവുകയായിരുന്നു.മാതാവ്: നഫീസ,സഹോദരങ്ങള്‍: ബല്‍ക്കീസ, നഹീമ.

നിപ വൈറസ് ബാധ സംശയിക്കുന്ന ഒരാള്‍ ഇന്നലെ രാത്രിയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നതിനെ തുടര്‍ന്ന് 30കാരനായ തുറക്കല്‍ സ്വദേശിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്റെ സ്ഥിരീകരണത്തിന് രക്ത സാമ്പിളുകള്‍ പരിശോധനക്കയക്കാന്‍ നടപടിയായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ്ബാധ സംശയിക്കുന്ന രോഗി ആദ്യമായാണ് ചികില്‍സ തേടുന്നത്. എന്നാല്‍ രോഗബാധ സ്ഥിരീകരിക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

death

Recommended Video

cmsvideo
നിപ്പ വൈറസ് ഇങ്ങനെയും പകരും | Oneindia Malayalam

പുതിയ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ജാഗ്രത പാലിക്കുകയാണ്. രോഗവ്യാപനത്തിനുള്ള സാധ്യത തടയാന്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പനിബാധിച്ചെത്തുന്ന രോഗികളെല്ലാം നിരീക്ഷണത്തിലാണ്. പനി ക്ലിനിക്കില്‍ കൂടുതല്‍ ഹൗസ് സര്‍ജന്‍മാരെ സേവനത്തിനു നിയോഗിച്ചു. പ്രത്യേക വാര്‍ഡും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

English summary
Student died due to diphtheria: Youth admitted in manjeri medical college is suspected to be affected by nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X