കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു, വിദ്യാര്‍ത്ഥി മരിച്ചു 32 പേര്‍ക്ക് പരിക്ക്

  • By Athul
Google Oneindia Malayalam News

ആറ്റിങ്ങല്‍: സ്വകാര്യ ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു അതില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. ദേശീയപാതയില്‍ ആറ്റിങ്ങലില്‍ മാമം പാലത്തിലായിരുന്നു അപകടം. പട്ടികജാതി വികസനവകുപ്പിന്റെ കോരാണിയിലെ ഐടിഐ യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി എന്‍ അശ്വതി(17) യാണ് മരിച്ചത്. വര്‍ക്കല വട്ടപ്ലാമൂട് കോളനി റീനാഭവനില്‍ നമ്പീശന്‍- സുഭദ്ര ദമ്പതിമാരുടെ മകളാണ് അശ്വതി. റീന, ബോബി എന്നിവര്‍ സഹോദരങ്ങളാണ്.

അപകടത്തിനു കാരണം അമിതവേഗം

അപകടത്തിനു കാരണം അമിതവേഗം

ചിറയിന്‍കീഴ് നിന്ന് കോരാണി വഴി ആറ്റിങ്ങലേക്ക് വന്ന ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി അമിതവേഗത്തില്‍ മുന്നോട്ടെടുത്ത ബസ് എതിരേ വന്ന ബൈക്കിലിടിച്ച് പാലത്തിന്റെ കൈവരിയും തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

പുഴയില്‍ വെള്ളം കുറവായത് അപകട തീവ്രത കുറച്ചു

പുഴയില്‍ വെള്ളം കുറവായത് അപകട തീവ്രത കുറച്ചു

നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത ബസ് പുഴയിലേക്കാണ് ചെന്നു പതിച്ചത്. എന്നാല്‍ പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്താണ് ബസ് ചെന്നുവീണത്. വെള്ളത്തിലാണ് വീണിരുന്നതെങ്കില്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടായിരുന്നു.

32 പേര്‍ക്ക് പരിക്കേറ്റു

32 പേര്‍ക്ക് പരിക്കേറ്റു

പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. അറുപേരെ പ്രാധമിക ചികിത്സ നല്‍കി തിരിച്ചയച്ചതായി ഡോക്ടര്‍ പറഞ്ഞു.

അപകടത്തില്‍ തണലായി ആശുപത്രി ജീവനക്കാരുടെ പ്രവര്‍ത്തനം

അപകടത്തില്‍ തണലായി ആശുപത്രി ജീവനക്കാരുടെ പ്രവര്‍ത്തനം

ആബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തിയ പരിക്കേറ്റവരെ അടിയന്തര ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അത് പരിക്കേറ്റവര്‍ക്ക് കൂടുതല്‍ ആശ്വാസമേകി.

ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്

ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്

ബസ് ഡ്രൈവര്‍ ഉണ്ണിയുടെ രണ്ടുകാലുകളും ഒടിഞ്ഞു. വണ്ടിയില്‍ ഏറെ നേരം കുടുങ്ങിക്കിടന്ന ഉണ്ണിയെ, പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് ബസിനു പുറത്തെടുത്തത്.

 പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍

പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍

അഞ്ജന(18), അശ്വതി(16), മിഥുന്‍(18), സേതുലക്ഷ്മി(18), ഷിജി(19), സിജിന്‍(18), സൗമ്യ(17), ശിവന്‍(20), സുമി(18), നീതു(18), അജി(37), അനിത(48), ജയശ്രീ(24), സംഗീത(24), സുമേഷ്(23), ഉണ്ണികൃഷ്ണന്‍(27), സനല്‍(32) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

English summary
A girl student was killed when a private bus fell off a bridge upside down at Mamon near Attingal here arund 5.45 pm on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X