കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിവാഹം കഴിഞ്ഞാല്‍ പഠനം പാടില്ല': ഇസ്ലാമിക് കോളേജ് വിഷയത്തില്‍ ലീഗും സമസ്തയും ഇടപെടുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഒരിടവേളക്ക് ശേഷം വീണ്ടും സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍. കൌണ്‍സില്‍ ഓഫ് ഇസ്ലാമിക് കോളേജുമായി ബന്ധപ്പെട്ട വിഷയത്തിലെ അഭിപ്രായ വ്യത്യാസമാണ് ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. മതവിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ സമസ്തയുടെ കീഴില്‍ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക് കോളേജുകളുടെ സംഘടനയാണ് കൌണ്‍സില്‍ ഓഫ് ഇസ്ലാമിക് കോളേജ് (സി ഐ സി). സംഘടനയുടെ അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും ജനറല്‍ സെക്രട്ടറി ലീഗ് പക്ഷവാദിയായ സമസ്ത നേതാവുമാണ്.

'ഇത് വളരെ അപകടരമായ സാഹചര്യം: അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കരുത്''ഇത് വളരെ അപകടരമായ സാഹചര്യം: അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കരുത്'

ഇസ്ലാമിക് കോളേജുകളുടെ കോഴ്സുകളില്‍ ചേരുന്ന പെണ്‍കുട്ടികള്‍ വിവാഹിതരാവാന്‍ പാടില്ലെന്നാണ് സി ഐ സിയുടെ നിലപാട്. വിവാഹം കഴിഞ്ഞാല്‍ കോഴ്സില്‍ പുറത്താവുകയും ചെയ്യും. ഫലത്തില്‍ 15 വയസില്‍ കോഴ്സിന് ചേരുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ നാല് വർഷത്തെ കോഴ്സ് കഴിഞ്ഞതിന് മാത്രമേ വിവാഹം ചെയ്യാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട് പ്രായപൂർത്തിയായാല്‍ വിവാഹം ചെയ്യാമെന്നും കോഴ്സ് പൂർത്തിയാവാന്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് സമസ്തയുടെ നിലപാട് . ഇതിന് ഘടകവിരുദ്ധമായ നിലപാട് സി ഐ സി സ്വീകരിച്ചു എന്നുള്ളതാണ് ഭിന്നതയുടെ പ്രധാന കാരണം.

 iuml

സംഘടനയുടെ ഭരണസമിതിയില്‍ നിന്നും സമസ്ത അധ്യക്ഷനെ നീക്കം ചെയ്ത് പകരം സമസ്തയുടെ മുശാവറ (ഉന്നതാധികാര സമിതി) യില്‍ നിന്ന് ആരെങ്കിലും ആയാല്‍ മതിയെന്ന ഒരു ഭേദഗതി കൊണ്ടുവന്നതാണ് ഭിന്നതയിക്കിടയാക്കിയ രണ്ടാമത്തെ കാരണം. ഈ രണ്ട് നിലപാടും തിരുത്താന്‍ സമസ്ത ആവശ്യപ്പെട്ടിട്ടും സി ഐ സി തയ്യാറായില്ല. ഇതേ തുടർന്നാണ് സി ഐ സിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചുകൊണ്ട് സമസ്ത ഇന്നലെ രാത്രി ഒരു കത്ത് സംഘടനയ്ക്ക് നല്‍കിയത്.

ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

സി ഐ സിയും സമസ്തയുമായി ഒരു തരത്തിലും ഒത്തുപോവാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയത്. സി ഐ സിയുടെ കോളേജുകളില്‍ ചേരുന്ന വിദ്യാർത്ഥികള്‍ക്ക് സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായേക്കും. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം മറുപക്ഷത്ത് നിന്നും ഉണ്ടാവും. പ്രത്യക്ഷത്തില്‍ ഭിന്നത ലീഗുമായല്ലെങ്കിലും സാദിഖലി തങ്ങളാണ് ഈ സംഘടനയുടെ ചുമതല വഹിക്കുന്നത് എന്നതിനാലും കോളേജുകള്‍ നടത്തുന്നത് ലീഗുമായി ബന്ധപ്പെട്ടവരാണ് എന്നും പ്രധാനമാണ്. സമസ്തയുമായുള്ള പ്രശ്നത്തില്‍ ലീഗ് സി ഐ സിയെ ഉപയോഗപ്പെടുത്തുന്നുവെന്ന വിലയിരുത്തലും ശക്തമാണ്.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
'Study is not allowed after marriage': League and Samastha intervene in Islamic college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X