Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍, കണക്കുകള്‍ പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുകയാണ്. ഇന്നും 26000ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം 125ഓളം മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 22,126 ആയി. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ കൊവിഡ് മരണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ നടത്തിയ പഠനത്തില്‍ നിര്‍ണായകമായ കാര്യമാണ് കണ്ടെത്തിയിരിക്കുന്നത്.

1

കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവരാണെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കൊവിഡ് ബാധിച്ച് മരിച്ച 9195 പേരില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 905 പേര്‍ മാത്രമാണ് അതായത് വെറും 9.84 ശതമാനം പേര്‍. ഇത് ആദ്യമായാണ് വാക്‌സിന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്.

2

വാക്‌സിന്‍ സ്വീകരിച്ച ശേഷം കൊവിഡ് വന്ന് മരിച്ചവരില്‍ ഏതാണ്ട് 700 പേര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് സ്വീകരിച്ചത്. മരിച്ചവരില്‍ 200 പേരാണ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതരമായ രോഗങ്ങളും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ കണക്ക് പ്രകാരം 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് കണക്ക്. എന്നാല്‍ പ്രായാധിക്യവും ഗുരുതര രോഗങ്ങളുള്ള ഒട്ടേറെ പേര്‍ ഇപ്പോഴും വാക്‌സിന്‍ എടുത്തില്ലെന്നും അവര്‍ ജാഗ്രത പാലിക്കണമെന്ന സൂചന കൂടിയാണിത്.

3

ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെയാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ജില്ലയിലാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരമം റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു. 1021 പേരാണ് തൃശൂര്‍ ജില്ലയില്‍ മരിച്ചത്. ഇവരില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 60 പേര്‍ മാത്രമാണ്. പാലക്കാട് ജില്ലയില്‍ 958 പേരാണ് മരണപ്പെട്ടത്. ഇതില്‍ 89 പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തതിന് ശേഷം മരിച്ചത്.

4

എറണാകുളം (81), കോഴിക്കോട് (74), മലപ്പുറം (73), പത്തനംതിട്ട (53) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിച്ച് മരിച്ചവരുടെ എണ്ണം. രണ്ട് ഡോസ് വാക്‌സിനുകളും എടുത്തവരില്‍ നിന്നുള്ള മരണങ്ങളുടെ ശരാശരി ശതമാനം എല്ലാ ജില്ലകളിലും വെറും 15 ആണ്. ആകെയുള്ള 9,195 മരണങ്ങളില്‍ 6,200 (67.43%) ആളുകള്‍ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ഗുരുതരമായ സങ്കീര്‍ണതകളൊന്നുമില്ലെങ്കിലും ഏകദേശം 2,995 പേര്‍ മരിച്ചു.

5

കൊവിഡ് മരണങ്ങളെ ബാധിക്കുന്ന ഗുരുതരമായ അസുഖങ്ങള്‍ പ്രമേഹം (26.41%), ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ (11.07%), വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ (8.19%), ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ (4.14%), പക്ഷാഘാതം (2.73%), തൈറോയ്ഡ് (1.67%) എന്നിവയാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, കൊവിഡ് ബാധിച്ച് മരണപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.

6

അതേസമയം, 45 വയസ്സിനു മുകളിലുള്ള 92 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഗുരുതരമായ രോഗങ്ങളാല്‍ വലയുന്ന പല പ്രായമായവരും ഒരു ഡോസ് പോലും എടുത്തിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. അത്തരം ആളുകളെ നിരീക്ഷിക്കേണ്ടതിലേക്ക് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ, ഗുരുതരമായ രോഗങ്ങളുള്ള പ്രായമായ വിഭാഗത്തില്‍പ്പെട്ട ഏതാണ്ട് 9 ലക്ഷം പേര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

7

കോവിഡ് -19 നെതിരായ വാക്‌സിന്‍ രണ്ട് ഡോസുകളാണ് ഫലപ്രാപ്തിക്കായി നിര്‍ദ്ദേശിക്കപ്പെടുന്നത്. പഠനത്തിന് വേണ്ടി ജൂണ്‍ 18 മുതല്‍ മാത്രമാണ് ജില്ലാതലത്തില്‍ മരണസംഖ്യ കണക്കാക്കാന്‍ തുടങ്ങിയത്. അതേസമയം, സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

8

8 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 1,55,290 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. കോവാക്സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

9

അതേസമയം, കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ നടത്തിയ പഠനവും നേരത്തെ പുറത്തുവന്നിരുന്നു. കൊവിഡിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. കൂടാതെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഏപ്രില്‍ മെയ് മാസങ്ങളിലുണ്ടായ മരണങ്ങള്‍ കൊവിഡ് വാക്‌സിനേഷനിലെ കുറവ് മൂലമാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ വാക്‌സിനേഷന് സഹായിക്കുന്നുണ്ടെന്നാണ് പഠത്തില്‍ നിന്നും വ്യക്തമാക്കുന്നത്. എല്ലാ പ്രായക്കാരിലും കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. രാജ്യത്തെ 35 ജില്ലകളില്‍ ഇപ്പോഴും പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+