കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. സ്വന്തം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ തലവേദനയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനെ അവഗണിക്കാനാണ് തീരുമാനം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഘടകം. ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പം തല്‍ക്കാലത്തേക്ക് പരിഹരിച്ചിരിക്കുകയാണ്.

എന്നാല്‍ നിര്‍ണായക സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിത്വം നേടാന്‍ പാര്‍ട്ടിക്കുള്ളില്‍ മത്സരം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് വരുമെന്നാണ് സൂചന. എന്നാല്‍ യുവാക്കളില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാവുമെന്ന് തന്നെയാണ് സംസ്ഥാന ഘടകം സൂചിപ്പിക്കുന്നത്. പക്ഷേ അവിടെയും ഏതെല്ലാം നേതാക്കളെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധിയുണ്ട്. പ്രമുഖ നേതാക്കള്‍ ആദ്യ ഘട്ട പട്ടികയിലുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂട് പിടിച്ചിരുന്നില്ല. രാഹുല്‍ ഇതില്‍ അതൃപ്തി അറിയിച്ചതോടെയാണ് മുന്നണി തന്നെ നീക്കങ്ങള്‍ ശക്തമാക്കിയത്. എകെ ആന്റണിയുടെ ഇടപെടലും ഇതിന് കാരണമായിരുന്നു. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എത്രയും പെട്ടെന്ന് പൂര്‍ത്തിയാകത്കി ഹൈക്കമാന്റിന് സമര്‍പ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വളരെ വേഗത്തിലാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സിറ്റിംഗ് എംപിമാര്‍ തന്നെ

സിറ്റിംഗ് എംപിമാര്‍ തന്നെ

സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലേക്ക് നിലവിലുള്ള എംഎല്‍എമാരെയും മുന്‍ എംഎല്‍എമാരെയും പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാനാണ് സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയമാണ് പ്രധാനം. തോല്‍ക്കുന്നത് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യത കൂടുതലാണ്. അതാണ് ഇവരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

ആരൊക്കെ മത്സരിക്കും

ആരൊക്കെ മത്സരിക്കും

വിഎം സുധീരനും എംഎം ഹസനുമാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളവര്‍. ഇരുവരും മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഉമ്മന്‍ ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. വിഎം സുധീരനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റേണ്ടത് രമേശ് ചെന്നിത്തലയ്ക്ക് അത്യാവശ്യമാണ്. നിര്‍ണായക വിഷയങ്ങളില്‍ സുധീരനില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നാണ് പരാതി. ദേശീയ തലത്തില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കും. രാഹുല്‍ സുധീരനോട് മത്സരിക്കാന്‍ ആവശ്യപ്പെടും.

ഏത് സീറ്റില്‍ മത്സരിക്കും

ഏത് സീറ്റില്‍ മത്സരിക്കും

സുധീരനെ ഏത് സീറ്റില്‍ മത്സരിപ്പിക്കണമെന്ന കാര്യം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. സിപിഐയുടെ സിഎന്‍ ജയദേവന്‍ മത്സരിച്ച തൃശൂര്‍ സീറ്റിലേക്കാണ് സുധീരനെ പരിഗണിക്കുന്നത്. കെപി ധനപാലനെ ഇത്തവണ മാറ്റാനാണ് തീരുമാനം. ധനപാലന് ജനപ്രീതിയില്ലെന്നാണ് പാര്‍ട്ടിയുടെ ഇന്റേണല്‍ സര്‍വേയുടെ കണ്ടെത്തല്‍. 2000 മുതല്‍ തൃശൂരില്‍ ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണയ്ക്കുന്നതാണ് ചരിത്രം. ഇത്തവണ കോണ്‍ഗ്രസ് ഇത് തിരിച്ചുപിടിക്കാനാണ് സുധീരനെ മത്സരിപ്പിക്കുന്നത്.

വയനാട്ടില്‍ തര്‍ക്കം

വയനാട്ടില്‍ തര്‍ക്കം

വയനാട് സീറ്റിനായിട്ടാണ് പാര്‍ട്ടിയില്‍ വലിയ തര്‍ക്കം നടക്കുന്നത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് വന്‍ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തില്‍ ജയിച്ചത്. അത് നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാവിനെ നിര്‍ത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഇതിനെതിരാണ്. എംഎം ഹസന്‍ ഇവിടെ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഇവിടെ മത്സരിക്കാന്‍ തയ്യാറാണ്. നേരത്തെ വടകര സീറ്റിലും അഭിജിത്തിന് സാധ്യതയുണ്ടായിരുന്നു. പക്ഷേ വയനാട് സീറ്റില്‍ വിജയസാധ്യത കൂടുതലാണ്.

പുതുമുഖങ്ങള്‍ തോറ്റ മണ്ഡലങ്ങളില്‍

പുതുമുഖങ്ങള്‍ തോറ്റ മണ്ഡലങ്ങളില്‍

സിറ്റിംഗ് എംപിമാര്‍ക്കാണ് ഇത്തവണയും ഭൂരിഭാഗം സീറ്റുകളും ലഭിക്കുക. പുതുമുഖങ്ങള്‍ വന്നാല്‍ വിജയസാധ്യത കുറയുമെന്നാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ തവണ പരാജയപ്പെട്ട എട്ട് മണ്ഡലങ്ങളിലും പുതുമുഖങ്ങളെ നിര്‍ത്താനാണ് തീരുമാനം. ഇത് യുഡിഎഫിന്റെ മൊത്തം തീരുമാനമാണ്. ഇതിന് പുറമേ 25 വര്‍ഷത്തോളമായി സിപിഎം കുത്തകയാക്കി വെച്ചിരിക്കുന്ന സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് തയ്യാറാക്കിയത്.

വടകരയില്‍ ചാഞ്ചാട്ടം

വടകരയില്‍ ചാഞ്ചാട്ടം

വടകര സീറ്റിനാണ് അടുത്ത പ്രതിസന്ധിയുള്ളത്. വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയപ്പെട്ട കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഈ മണ്ഡലങ്ങളില്‍ പരിഗണിക്കും. ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. ഇന്റേണല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വിജയസാധ്യതയില്ലാത്തവരെ പരിഗണിക്കേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 15നുള്ളില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.

ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!

കർണാടകയിലെ നാല് കോൺഗ്രസ് എംഎൽഎമാർ എവിടെ? ഫെബ്രുവരി എട്ടിന് തീരുമാനം? നിർണായകം!!കർണാടകയിലെ നാല് കോൺഗ്രസ് എംഎൽഎമാർ എവിടെ? ഫെബ്രുവരി എട്ടിന് തീരുമാനം? നിർണായകം!!

English summary
sudheeran and hassan contest in ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X