കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിയില്‍ സുധീരന്റെ വല മുറുകുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രൂപ്പ് പിടുത്തവും സ്വാധീനവും കൊണ്ട് പാര്‍ട്ടിയില്‍ ആളാകാമെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം വേണമെങ്കില്‍ ആദര്‍ശം തന്നെ വേണം. ആ ആദര്‍ശം സുധീരന്‍ മുറുകെ പിടിക്കുന്നുണ്ട്

ബാര്‍ വിഷയത്തില്‍ തന്റെ നിലപാട് കടുപ്പിച്ച് സുധീരന്‍, ലഹരി വിരുദ്ധ പരിപാടികളില്‍ പാര്‍ട്ടിയുടെ സാന്നിധ്യവും ഉറപ്പ് വരുത്തുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കാതിരുന്ന മണ്ഡലം കമ്മിറ്റികളെ വെറുതേ വിടാനും സുധാരന്‍ തയ്യാറല്ല.

VM Sudheeran

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കാതിരുന്ന 17 മണ്ഡലം കമ്മിറ്റികള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എന്ത് കൊണ്ട് പരിപാടി സംഘടിപ്പിച്ചില്ല എന്നതിന് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള മണ്ഡലം കമ്മിറ്റികളാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചത്.

ബാറുകളുടെ കാര്യത്തിലും സുധീരന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അടച്ചിട്ട 418 ബാറുകളില്‍ ഒന്നുപോലും തുറക്കരുതെന്നാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സുധീരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ ലൈസെന്‍സ് വിഷയത്തില്‍ എകെ ആന്റണിയുടെ പിന്തുണ കൂടി ലഭിച്ചതോടെ സുധീരന്‍ കൂടുതല്‍ ശക്തനായിരിക്കുകയാണ്. മദ്യത്തിനെതിരായ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സും സുധീരനൊപ്പമാണുള്ളത്

English summary
Sudheeran take strong stand in anti liquor propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X