കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശ്രീമതിയുടെ മകനെതിരെ വിജിലന്‍സ്‌ അന്വേഷണം വേണം; നിയമനം റദ്ദാക്കണമെന്ന് വി മുരളീധരന്‍

  • By വരുണ്‍
Google Oneindia Malayalam News

തിരുവന്നതപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചത് നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമിതനായ സുധീര്‍ നമ്പ്യാരെ അടിയന്തരമായി ആ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീര്‍ നമ്പ്യാരുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധീര്‍ നമ്പ്യാരും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു കമ്പനി നടത്തിയിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

v muraleedharan

ഈ കമ്പനി ഉപയോഗ തീയ്യതി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍പോലും കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചിരുന്നു എന്നും ആരോപണമുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കമ്പനി അപ്രത്യക്ഷമായി. ഇക്കാര്യങ്ങളെക്കുറിച്ചും സുധീര്‍ നമ്പ്യാര്‍ വിദേശത്ത് നടത്തുന്ന വന്‍കിട ബിസിനസുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റി പാചകക്കാരിയാക്കി നിയനിച്ചശേഷം വീട്ടിലിരുത്തി ശമ്പളം നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രയായ പികെ ശ്രീമതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് വിവാദമായപ്പോള്‍ മരുമകളുടെ നിയമനം റദ്ദാക്കുകയും ചെയ്തു.

ഇപ്പോള്‍ സ്വന്തം മകനെതന്നെ കെഎസ് ഐഇ എംഡിയായി നിയമിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡിമാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) അറുപതിലേറെപ്പേരെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും നിയമനം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍മന്ത്രികൂടിയായ സിഐടിയു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗംകൂടിയായ സിഐടിയു നേതാവിന്റെ മകന്‍, ഒരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ മകന്‍ എന്നിവരെ നിരവധി സ്ഥാപനങ്ങളുടെ എംഡിമാരായി നിശ്ചയിച്ചതായാണ് വിവരം. അധികാരത്തിന്റെ തണലില്‍ ഖജനാവിലെ പണം സ്വന്തക്കാരുടേയും പാര്‍ട്ടിക്കാരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്നത് ജനാധിപത്യത്തോടുതന്നെയുള്ള വെല്ലുവിളിയാണ്.

ഇത്തരത്തിലുള്ള പച്ചയായ അധികാര ദുര്‍വിനിയോഗം അനുവദിക്കാനാവില്ല. ഖജനാവിലെ പണം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി കെയുംകെട്ടി നോക്കിയിരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Sudhir Nambairs appointment as ksie MD, should be cancelled says V muraleedharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X