മാർക്കിന്റെ പേരിൽ പീഡനം..! സദാചാര പോലീസിംഗും..!! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു..!!
തിരുവനന്തപുരം: ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട അധ്യാപക പീഡനത്തെത്തുടര്‍ന്ന് കുമാരപുരം ബിഎഡ് ട്രെയിനിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ രണ്ട് പേരാണ് ആത്മഹത്യാശ്രമം നടത്തിയത്. കേരല സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ളതാണ് കുമാരപുരം ബിഎഡ് ട്രെയിനിംഗ് കോളേജ്. ശനിയാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികളെ സഹപാഠികള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

സര്‍വ്വകലാശാല പരീക്ഷ എഴുതാന്‍ അവകാശം ഇല്ലെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും നിര്‍ബന്ധിച്ച് എഴുതി ഒപ്പിട്ടുവാങ്ങിയതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നണ് സൂചന. മിനിമം ഇന്റേണല്‍ മാര്‍ക്കില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനാവില്ല. അധ്യാപകര്‍ റെക്കോര്‍ഡ് ബുക്കില്‍ ഒപ്പിട്ടാല്‍ മാത്രമേ മാര്‍ക്ക് ലഭിക്കുകയുള്ളൂ. ഈ സാഹചര്യം പല അധ്യാപകരും ചൂഷണം ചെയ്യുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മാത്രമല്ല കോളേജില്‍ സദാചാരപോലീസിംഗും ഉണ്ടെന്ന് പരാതി ഉയരുന്നുണ്ട്.

കോളേജില്‍ സദാചാരപോലീസിംഗും ഉണ്ടെന്ന് പരാതി ഉയരുന്നുണ്ട്. ഇത്തരം അപവാദ പ്രചാരണത്തെത്തുടര്‍ന്ന് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയിരുന്നു. രാവിലെ9.30 മുതല്‍ 4.30 വരെയുള്ള സമയത്ത് എന്ത് അത്യാവശ്യം ഉണ്ടായാലും പുറത്തേക്ക്് വിദ്യാര്‍ത്ഥികളെ വിടില്ലെന്നും ആക്ഷേപം ഉണ്ട്. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. ശാശ്വതപരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കും.












Click it and Unblock the Notifications