അഭിലാഷ് ആത്മഹത്യ ചെയ്തത് മേഘയെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം
തിരുവനന്തപുരം: വിവാഹ ബന്ധം വേർപിരിഞ്ഞിരുന്ന ദമ്പതികളെ യുവതിയുടെ വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില് പുതിയ വഴിത്തിരിവ്. ആനയറ ജി.ആർ.എ-ഒന്ന് കുഴിവിള വീട്ടിൽ പ്രകാശ് സാമുവലിന്റെയും സൂസൻ പണിക്കരുടെയും ഏകമകൾ മേഘ പ്രകാശ് (20), വഞ്ചിയൂർ പാൽക്കുളങ്ങര പുത്തൻ റോഡ് റോസ് കോട്ടേജിൽ മധുകുമാറിന്റെയും അനിതയുടെയും മകൻ അഭിലാഷ് (28) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് മേഘയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘയെ കുഞ്ഞുനാൾമുതൽ എടുത്തുവളർത്തിയതാണ്. വിവാഹമോചനം നേടുകയും സ്നേഹബന്ധം തുടരുകയും ചെയ്‌ത
മേഘയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മേഘ വിഷംകഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. വീട്ടിൽ പിടിവലിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതും മേഘയുടെ മുഖത്തെ നിറവ്യത്യാസവും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി അഭിലാഷെത്തുകയും യുവതിയെ വകവരുത്തിയശേഷം ജീവനൊടുക്കുകയും ചെയ്‌തുവെന്നുമാണ് പൊലീസ് പറയുന്നത്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് വീട്ടിലെത്തിയ മേഘയുടെ അച്ഛൻ പുറത്തെ വാതിൽ പൂട്ടിയതിനാൽ അയൽവാസികളെ വിളിച്ച് അടുക്കളവാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് അഭിലാഷിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് അബോധാവസ്ഥയിൽ കിടന്ന മേഘയ്‌ക്ക് അപ്പോൾ ജീവനുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് മേഘ. അഭിലാഷ് പെയിന്റിംഗ് കോൺട്രാക്ടറും. പ്രണയത്തിലായിരുന്ന ഇരുവരും മുമ്പ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. പിന്നീട് പിണങ്ങിയതോടെ കോടതി ഇടപെട്ട് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇവർ വിവാഹമോചനം നേടി. എന്നാൽ ഇവർ സ്നേഹബന്ധം തുടർന്നിരുന്നു. ബന്ധത്തിൽ നിന്നു പിരിയണമെന്ന വീട്ടുകാരുടെ നിർബന്ധമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വീട് അകത്തുനിന്ന് പൂട്ടിയതിനാൽ അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന പ്രകാശും അയൽവാസികളുമാണ് അഭിലാഷിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്












Click it and Unblock the Notifications