നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ 'വിഐപി'ക്ക് ലഭിച്ചു!! അയാള്‍ ചെയ്തത്... ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങടങ്ങിയ മൊബൈല്‍ ഫോണിനെക്കുറിച്ച് പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാനമായ ചില വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ താന്‍ പ്രതീഷ് ചാക്കോയ്ക്കു നല്‍കിയതായി നേരത്തേ സുനില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനിടെ സുനിലിന്റെ അമ്മ ശോഭനയുടെ രഹസ്യമൊഴി കാലടി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി ഇവര്‍ പറഞ്ഞുവെന്നാണ് സൂചന.

സുനിലിന്റെ അമ്മ രഹസ്യമൊഴി നല്‍കി...പിന്നില്‍ കൂടുതല്‍ പേര്‍? ഇനി പോലീസിന്റെ ഊഴം...

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തൊണ്ടിമുതലായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍. സുനിലിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തപ്പോഴും ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഫോണ്‍ താന്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് സുനി അവസാനമായി പോലീസിനോട് പറഞ്ഞത്.

അഭിഭാഷകന്‍ എല്ലാം വെളിപ്പെടുത്തി

അഭിഭാഷകന്‍ എല്ലാം വെളിപ്പെടുത്തി

ആരോപണം നേരിടുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായത വിവരങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. പോലീസ് തിരയുന്ന ഫോണിനെക്കുറിച്ചും പ്രതീഷ് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ ദിലീപിന് എത്തിച്ചു നല്‍കി

ഫോണ്‍ ദിലീപിന് എത്തിച്ചു നല്‍കി

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോ ദിലീപിന് എത്തിച്ചുകൊടുത്തുവെന്ന് പോലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

കൊടുത്തയച്ചത്

കൊടുത്തയച്ചത്

ഒരു വിഐപിയുടെ കൈവശമാണ് മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോ ദിലീപിന് എത്തിച്ചുകൊടുത്തതെന്ന് പോലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി എന്നാണ് വിവരം.

പോലീസ് തിരിച്ചറിഞ്ഞു ?

പോലീസ് തിരിച്ചറിഞ്ഞു ?

ദിലീപിന് ഫോണ്‍ എത്തിച്ചുകൊടുത്ത വിഐപിയെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു കഴിഞ്ഞെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ നീക്കങ്ങള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും സൂചനയുണ്ട്.

അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവും

അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവും

പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ബുധനാഴ്ച ഇക്കാര്യത്തില്‍ തീര്‍പ്പാക്കിയ കോടതി പ്രതീഷ് ചാക്കോയോട് ഇന്നു അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് താരം സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ദിലീപുള്ളത്.

English summary
Sunil's advocate gives crucial information about missing phone
Please Wait while comments are loading...