കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ഇടപെടല്‍ സുനിത കൃഷ്ണന്‍ നിര്‍ഭയയില്‍ നിന്ന് പിന്മാറുന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ ഉപദേശക സ്ഥാനം ഒഴിയുന്നെന്ന് സുനിത കൃഷ്ണന്‍. അമിത രാഷ്ട്രീയവത്ക്കരണം കാരണമാണ് ഉപദേശക സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്ന് സുനിത കൃഷ്ണന്‍. 12 മണിയ്ക്ക് രാജിക്കത്ത് കൈമാറും. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിര്‍ഭയ സെല്‍ രൂപീകരിയ്ക്കാനുള്ള ശ്രമം പാളിയെന്നും സുനിത കൃഷ്ണന്‍. ഫെബ്രുവരിയിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് വേണ്ടി കേരള സര്‍ക്കാര്‍ നിര്‍ഭയ പദ്ധതി തുടങ്ങിയത്. സ്ത്രീകളുടെയും കുട്ടികുടെയും കേസുകള്‍ പരിഗണിയ്ക്കുന്നതിന് പ്രത്യേക കോടതികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥാപിയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Sunitha

ഇതിന് പുറമെ വനിത പൊലീസ് സ്റ്റേഷനുകളുടെയും പൊലീസുകാരുടെയും എണ്ണം വര്‍ദ്ധിപ്പിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിര്‍ഭയ പദ്ധതിയുടെ ഉപദേശക സ്ഥാനത്തായിരുന്നു സുനിത കൃഷ്ണന്‍. എന്നാല്‍ നിര്‍ഭയയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അമിതമായിട്ടുണ്ടെന്നും നിര്‍ഭയ സെല്‍ രൂപീകരിയ്ക്കാനായില്ലെന്നും അവര്‍ ആരോപിയ്ക്കുന്നു.

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സാരഥിയുമാണ് സുനിത കൃഷ്ണന്‍. 15ാം വയസില്‍ എട്ടുപേരാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ സുനിത കൃഷ്ണന്‍ പാലക്കാട് സ്വദേശിയാണ്. തന്റെ ജീവിതാനുഭവങ്ങളില്‍ തളരാതെ ചൂഷണത്തിനും മനുഷ്യക്കടത്തിനും എതിരായി പോരാടന്‍ തീരുമാനിയ്ക്കുകയിയരുന്നു അവര്‍. ആന്ധ്ര വനിത കമ്മീഷന്‍ അംഗവുമാണ്.
.

English summary
Sunitha Krishnan ready to quit from Nirbhaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X