Get Updates
Get notified of breaking news, exclusive insights, and must-see stories!

സബ്സിഡി കുറച്ചു; അരിക്കും, പഞ്ചസാരയ്ക്കും എണ്ണയ്ക്കും ഉൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: സപ്ലൈ കോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രി സഭാ യോ​ഗം തീരുമാനിച്ചു. സബ്സിഡി ഉല്പന്നങ്ങൾക്ക് വിപണി വിലയിലും 35 ശതമാനം മാത്രമാകും ഇനി കുറവ്, ഇതുവരെ 70 ശതമാനം വില കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണി വില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡിയിൽ മാറ്റം വരുത്താനും തീരുമാനിച്ചു.

2016 ൽ ആദ്യ പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടർഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ മാറ്റം വരുന്നത്. വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈ കോ പിന്തുടർന്നിരുന്നത്.

price

വിശദമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ നവംബറിലാണ് എൽ ഡി എഫ് നേതൃയോ​ഗം വില വർദ്ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് സർക്കാർ ഇതിനായി വിദ​ഗ്ഝ സമിതിയെ നിയോ​ഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അം​ഗീകരിച്ചാണ് മന്ത്രി സഭാ യോ​ഗത്തിന്റെ തീരുമാനം.ചെറുപയര്‍, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപരിപ്പ്. മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി , കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില വർദ്ധിക്കും

വിപണിയിലെ 25 ശതമാനം സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽ ഡി എഫ് യോ​ഗത്തിലെ തീരുമാനം. എന്നാൽ 35 ശതമാനം എന്ന ഭക്ഷ്യ പൊുവിതരണ വകുപ്പിന്റെ ശുപാർശ അം​ഗീകരിച്ചു. സബ്സിഡി നിരക്കിൽ 13 സാധനങ്ങഴ്‍ നൽകുന്നതിന് ഒരു വർഷം 350 കോട രൂപയാണ് സപ്ലൈ കോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്ക് കുടിശ്ശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈ കോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്.

അതേ സമയം, സപ്ലൈ കോ വില കൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. അഞ്ച് വർഷം മുമ്പായിരുന്നു എൽ ഡി എഫ് വാ​ഗ്​ദാനം . അത് കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെന്നും മന്ത്രി പറഞ്ഞു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തും, സബ്സിഡി 25 ശതമാനമാക്കാൻ ആയിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈ കോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശ്ശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിന്റെ തീരുമാനത്തെ അം​ഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനനിർണയിക്കും. വില കൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+