കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ തെരുവ് നായ ആക്രമണം ഗുരുതരമെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന്

Google Oneindia Malayalam News

ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായ ആക്രമണത്തിൽ ഇടപെട്ട് സുപ്രീംകോടതി. സംസ്ഥാനത്ത് തെരുവുനായ ശൈല്യം കൂടുതലാണെന്ന ഹൈക്കോടതി പരാമർശത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്.

അഭിഭാഷകനായ വി.കെ.ബിജുവാണ് പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി സുപ്രീം കോടതിയെ ചൂണ്ടിക്കാണിച്ചത്. ആക്രമകാരികളായ തെരുവ് നായക്കളെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൊല്ലാൻ അധികാരമുണ്ടെന്നും അഭിഭാഷകൻ വി.കെ.ബിജു ചൂണ്ടിക്കാണിച്ചു.

1

എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം വാദങ്ങൾ വിശദമായി കേട്ട കോടതി തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.കേരളത്തിൽ തെരുവ് നായകൾ ഗൗരവകരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു.

'ആ മനുഷ്യൻ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു', കെസി വേണുഗോപാലിനെ പുകഴ്ത്തി സിദ്ദിഖ്'ആ മനുഷ്യൻ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു', കെസി വേണുഗോപാലിനെ പുകഴ്ത്തി സിദ്ദിഖ്

2

ആക്രമണകാരികളായ നായക്കളേയും അല്ലാത്തവയേയും രണ്ടായി തിരിച്ച് പാർപ്പിക്കാൻ സൗകര്യം ഒരിക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു. വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു. പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കോടതി പറഞ്ഞു.ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

3

പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി.സംസ്ഥാനത്ത് മാസങ്ങളായി രൂക്ഷമായ തെരുവ് നായ ആക്രമണമാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. വിഷയം രൂക്ഷമായതോടെ പേവിഷബാധ ഒരു ബാച്ച് വിതരണം കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു

4

KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം.വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നതോടെ. നായകളുടെ കടിയേറ്റുള്ള മരണങ്ങൾ അന്വഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരിക്കുന്നത്.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
supreme court on stray dog controversy in Kerala says its a huge issue court will be declare an interim order on September 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X