നിയമസഭാ കയ്യാങ്കളി; സുപ്രീംകോടതി പരാമര്‍ശം ജനഹിതം തന്നെയാണ്: മഞ്ഞളാംകുഴി അലി എംഎല്‍എ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുള്ള സുപ്രീംകോടതി പരാമര്‍ശം ജനഹിതം തന്നെയാണെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ മഞ്ഞളാം കുഴി അലി. ജനാധിപത്യത്തിന്റെ ശ്രീകോവിലിനേറ്റ തീരാക്കളങ്കമായിരുന്നു 2015 ലെ ബജറ്റ് അവതരണവേളയില്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ സീനിയറും പ്രഗദ്ഭരെന്നും പൊതുസമൂഹം അന്ന് വരെ ധരിച്ചുവച്ചിരുന്നതും പിന്നീടും ഇപ്പോഴും മന്ത്രിമാരായി അധികാരമേറ്റവരും പൊതുമുതല്‍ നശിപ്പിച്ചതും സ്പീക്കറുടെ കസേരവരെ എടുത്തെറിയുന്നതും അമ്പരപ്പോടെ ലോകം മുഴുവന്‍ നോക്കിക്കണ്ടപ്പോള്‍ തലകുനിച്ചുപോയത് മലയാളി ഒന്നാകെയായിരുന്നു.

അന്ന് അഴിമതിക്കാരനെന്ന് പറഞ്ഞ മാണിസാറിന്റെ പാര്‍ട്ടിയെ കൂടെകൂട്ടി പുതിയ സര്‍ക്കാരുണ്ടാക്കുകയും അതേ മാണിസാറിന് പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് സ്മാരകം തന്നെ പണിയുകയും ചെയ്യുന്നത് ഇതേ ഇടതുപക്ഷമാണ് എന്നതാണ് രസകരം. കോടതിയില്‍ കേസ് വിജയിക്കാന്‍ മാണിസാര്‍ അഴിമതിക്കാരനാണെന്ന് വീണ്ടും വിണ്ടും ആവര്‍ത്തിക്കുന്നത് കണ്ട് കൂടെയുള്ള മാണിസാറിന്റെ പാര്‍ട്ടിയും സ്മാരകശില്പികളും പ്രതിമ പോലെ നില്‍ക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും മഞ്ഞളാംകുഴി എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications